Inside Stories

സന്താനഭാഗ്യത്തിന് പാപം തീര്‍ക്കണം

ദാമ്പത്യബന്ധത്തിന്റെ മുഖ്യലക്ഷ്യം സന്താനലാഭമാണ്. സന്താനങ്ങളിലൂടെ മാത്രമേ വംശപരമ്പര നിലനില്‍ക്കുകയുള്ളു. മരണാനന്തരമുള്ള പിതൃ പ്രീതികര്‍മ്മങ്ങള്‍ക്ക് അധികാരിയും സന്താനങ്ങള്‍ മാത്രമാണ്. സന്താനങ്ങളുടെ ഭക്തിപൂര്‍വ്വമുള്ള ബലിതര്‍പ്പണ ക്രിയകളിലൂടെയാണ് മരണാനന്തരം പ്രേതാത്മാവിനു സായൂജ്യം ലഭിക്കുന്നത്. അതിനാല്‍ സത് സന്താനലബ്ധിക്ക് പ്രാര്‍ത്ഥനയോടെ സ്ത്രീപുരുഷന്‍മാര്‍ പാണീഗ്രഹണം ചെയ്യണം എന്നാണ് പ്രമാണം.

More...

തടസമകറ്റുന്നവിശ്വരൂപ ദര്‍ശനം

ഭഗവാന്റെ വിശ്വരൂപ ദര്‍ശനത്താല്‍ പ്രശസ്തമായ മദ്ധ്യതിരുവിതാംകൂറിലെ ക്ഷേത്രമാണ് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രം. വര്‍ഷത്തില്‍ 18 ദിവസം വിശ്വരൂപത്തില്‍ ഭഗവാന്‍ ഇവിടെ ദര്‍ശനം നല്‍കുന്നു. വിശ്വരൂപ ദര്‍ശന മഹോത്സവം എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തി അപേക്ഷിച്ചാല്‍ എത്ര കടുത്ത തടസ്‌സവും അകലും. എല്ലാ വര്‍ഷവും ധനു ഒന്നുമുതല്‍ 18 വരെയാണ് വിശ്വരൂപ ഭാവത്തില്‍ ഗോളകകൊണ്ട് ഭഗവാനെ അണിയിച്ചൊരുക്കുന്നത്.

More...

രജ്ജു, വേധ ദോഷങ്ങള്‍ അവഗണിക്കരുത

വിവാഹപ്പൊരുത്തവിഷയത്തില്‍ അതീവപ്രാധാന്യം അര്‍ഹിക്കുന്നതാണ് വേധദോഷവും, രജ്ജുപ്പൊരുത്തവും 23 പൊരുത്തങ്ങള്‍ പരിഗണിക്കണമെങ്കിലും അവയില്‍ 12 പൊരുത്തങ്ങളാണ് പ്രധാനം. രാശിപ്പൊരുത്തം, രാശ്യാധിപപ്പൊരുത്തം, വശ്യപ്പൊരുത്തം, മാഹേന്ദ്രപ്പൊരുത്തം, ഗണപ്പൊരുത്തം, യോനിപ്പൊരുത്തം, സ്ത്രീദീര്‍ഘപ്പൊരുത്തം, രജ്ജുപ്പൊരുത്തം, വേധം, ദിനപ്പൊരുത്തം, ദശാസന്ധി, പാപസാമ്യം എന്നിവ. ഇവയില്‍ പാപസാമ്യമാണ് ഏറ്റവും പ്രധാനം.

More...

കാര്യ സിദ്ധിക്ക് മലയാലപ്പുഴ പൊങ്കാല

അചഞ്ചലമായ ഭക്തിയോടെ അകമഴിഞ്ഞ് വിളിക്കുന്ന ഭക്തരെ കൈവെടിയാത്ത കാരുണ്യമൂര്‍ത്തിയാണ് സാക്ഷാല്‍ മലയാലപ്പുഴ അമ്മ. സൃഷ്ടി, സ്ഥിതി സംഹാരകരായ ബ്രഹ്മ, വിഷ്ണു, ശിവമൂര്‍ത്തികള്‍ ഭജിക്കുന്ന ഘോര രൂപിണിയാണ്. കാരുണ്യത്തിന്റെ നിറകുടമായ സാക്ഷാല്‍ ശ്രീ മഹാ ഭദ്രകാളി. അങ്ങനെയുള്ള മലയാലപ്പുഴ അമ്മയ്ക്ക് നേരിട്ട് നിവേദ്യം സമര്‍പ്പിക്കാനാകുന്ന വര്‍ഷത്തിലെ ഒരേയൊരു ദിവസമാണ് മകരപൊങ്കാല. മകരം ഒന്നിനാണ് മലയാലപ്പുഴയില്‍ ഈ പൊങ്കാല നടക്കുന്നത്. ഈ വര്‍ഷത്തെ മകര പൊങ്കാല 2018 ജനുവരി 15ന് ആണ്.

More...

ധനു സംക്രമം അനിഴത്തിന് ദോഷം; 4 ഗ്രഹയുദ്ധം

ശബരിമല മണ്ഡലവിളക്ക്, സ്വര്‍ഗ്ഗവാതില്‍ ഏകാദശി, കുചേല അവില്‍ ദിനം, തിരുവൈരാണികുളം നടതുറപ്പ്, തിരുവാതിര മഹോത്‌സവം എന്നിവയാണ് ധനുമാസത്തിലെ വിശേഷദിവസങ്ങള്‍. രാശിചക്രത്തിലെ ഒമ്പതാമത്തെ രാശിയായ ധനു സര്‍വ്വ സൗഭാഗ്യങ്ങളും ആത്മീയ സുഖവും പ്രദാനം ചെയ്യുന്ന ശുഭഗ്രഹമായ വ്യാഴത്തിന്റെ സ്വക്ഷേത്രവും മൂലക്ഷേത്രവുമാണ്. ഗ്രഹങ്ങള്‍ക്ക് ഉച്ചമോ നീചമോ ഈ രാശിയില്‍ സംഭവിക്കാറില്ല. ധനുവില്‍ നില്‍ക്കുന്ന വ്യാഴം ഹംസയോഗം ചെയ്യും.

More...

സൗഭാഗ്യം ചൊരിയാന്‍ തിരുവൈരാണിക്കുളം നടതുറക്കുന്നു

ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ മംഗല്യവരദായനിയായ ശ്രീപാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം ഏറെ പ്രസിദ്ധമാണ്. അഭീഷ്ടവരദായകനും ക്ഷിപ്രപ്രസാദിയുമായ ശ്രീമഹാദേവനും ശ്രീപാര്‍വ്വതിദേവിയും വാണരുളുന്ന ഈ ചരിത്രപ്രസിദ്ധമായ ക്ഷേത്രം ദക്ഷിണകൈലാസം, മംഗല്യവരദായനിക്ഷേത്രം തുടങ്ങിയ വിശേഷനാമധേയങ്ങളിലും അറിയപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ ധനുമാസത്തിലെ തിരുവാതിര നാള്‍ മുതല്‍ പന്ത്രണ്ട് ദിവസം മാത്രമേ ശ്രീപാര്‍വ്വതി ദേവിയുടെ നട തുറക്കുകയുള്ളൂ.

More...

ഇടവം, കന്നി, വൃശ്ചികം, കുംഭം കൂറുകാര്‍ക്ക് ഗ്രഹപകര്‍ച്ചഅനുകൂലം

ബുധന്‍ ധനുമാസം 22-ാം തീയതി വൈകിട്ട് 7 മണി 38 മിനിട്ടിന് വൃശ്ചികം രാശിയില്‍ നിന്ന് ധനുരാശിയിലേക്ക് പകരും. ശുക്രന്‍ ധനുമാസം 5-ാം തീയതി വൈകിട്ട് 6 മണി 27 മിനിട്ടിന് വൃശ്ചികം രാശിയില്‍ നിന്ന് ധനുരാശിയിലേക്കും തുടര്‍ന്ന് ധനു 29-ാം തീയതി പകല്‍ 2 മണി 39 മിനിട്ടിന് ധനുവില്‍ നിന്ന് മകരം രാശിയിലേക്കും സഞ്ചരിക്കും. ഈ ഗ്രഹപകര്‍ച്ചകളുടെ ഫലമായി മേടം, മിഥുനം, കര്‍ക്കടകം, ചിങ്ങം,കന്നി, കൂറുകാര്‍ക്ക് ഗുണദോഷസമ്മിശ്രഫലങ്ങളില്‍ ദോഷാനുഭവങ്ങള്‍ വര്‍ദ്ധിക്കും. തുലാം, ധനു, മകരം, മീനക്കൂറുകാര്‍ക്ക് ഗുണദോഷസമ്മിശ്രങ്ങളില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. ഇടവം, കന്നി, വൃശ്ചികം, കുംഭം കൂറുകാര്‍ക്ക് ഈ ഗ്രഹപകര്‍ച്ചാഫലങ്ങള്‍ അനുകൂലമാണ്.

More...

കാനാടികാവിലെ തിറവെള്ളാട്ട് ദുരിതങ്ങളകറ്റും

ദുരിതങ്ങളകറ്റുന്ന കാനാടികാവിലെ തിറവെള്ളാട്ട് മഹോത്സവം 2018 ജനുവരി 5,6,7 തീയതികളില്‍ ആഘോഷിക്കും. 7നാണ് പ്രസിദ്ധമായ രൂപക്കളം തോഴല്‍. ദക്ഷിണ്യേന്ത്യയിലെ അതിപുരാതനവും പ്രശസ്തവുമായ ശ്രീവിഷ്ണുമായ ക്ഷേത്രമാണ് കാനാടികാവ്. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിനടുത്ത് പെരിങ്ങോട്ടുകരയിലാണ് അശരണരുടെ അവസാന അഭയകേന്ദ്രമായ കാനാടിവിഷ്ണുമായാകുട്ടിച്ചാത്തന്‍കാവ് കുടികൊള്ളുന്നത്.

More...

വില്വമംഗലത്തിന് പാതിരാക്കൂരിരുളില്‍ ജ്ഞാനോദയം

എവിടെപ്പോയാലും, എന്തെല്ലാം പ്രതിബന്ധങ്ങള്‍ നേരിട്ടാലും രാത്രിയില്‍ ഭാര്യാഗൃഹത്തിലെത്തണമെന്ന് നിര്‍ബന്ധമുള്ളയാളായിരുന്നു വില്വമംഗലത്ത് നമ്പൂതിരി. ഒരു ദിവസം ഉച്ചയായപ്പോള്‍ മുതല്‍ അതിഭയങ്കര മഴയും കാറ്റും തുടങ്ങി. കറുത്തവാവയിരുന്നതിനാല്‍ കഠിനമായ ഇരുട്ടും ഉണ്ടായിരുന്നു. കണ്ണുകാണാതെ തപ്പിത്തടഞ്ഞ് ഒരു വിധത്തില്‍ വഴി മധ്യത്തിലുള്ള പുഴക്കടവിലെത്തി. രാവിലെ പോയപ്പോള്‍ പാദം മുങ്ങാനുള്ള വെള്ളമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പുഴ കര കവിഞ്ഞൊഴുകുന്നു.

More...

muhurtham latest issue