Inside Stories

അയ്യപ്പനോ ശാസ്താവോ?

മൂഹൂര്‍ത്തത്തില്‍ പി.എം.ബിനുകുമാര്‍ എഴുതിയ ഒരു ലേഖനത്തില്‍ ശബരിമലയിലെ തേജോരൂപം അയ്യപ്പനോ ശാസ്താവോ എന്നും ശബരിമലയില്‍ വരുന്നവര്‍ അയ്യപ്പസ്വാമിയെ എന്നല്ലാതെ ശാസ്താവേ എന്ന് വിളിക്കാറില്ല എന്നും എഴുതിയത് വായിച്ചു. ശ്രീ അയ്യപ്പന്‍ പന്തളം കൊട്ടാരത്തില്‍ എത്ര വയസുവരെ ജീവിച്ചു? അതിന് ശേഷം ശബരിമലയില്‍ പോയത് എന്തിന്? ധര്‍മ്മശാസ്താവിന് രണ്ട് ഭാര്യമാരും ഒരു മകനും ഇല്ലേ? തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴില്‍ മാത്രം 177 അയ്യപ്പക്ഷേത്രം ഇല്ലേ? അയ്യപ്പന് വിലയം പ്രാപിക്കാന്‍ ശബരിമലയില്‍ പോകാതെ നാട്ടിലുള്ള ഭഗവാനില്‍ ലയിച്ചാല്‍ പോരായിരുന്നോ?

More...

മനഃസമാധാനം ഇല്ലാത്ത വീട്‌

മൂന്ന് സെന്റില്‍ ഇരുനില വീട് പണി കഴിപ്പിച്ച് താമസം ആക്കി. ഈ വീട്ടില്‍ വന്നശേഷം കുട്ടികള്‍ക്ക് എന്നും അസുഖമാണ്. എന്റെ ബിസിനസ്‌സും മോശമായി മാറി. ഇപ്പോള്‍ ഒരു മനഃസമാധാനവും ഇല്ല. എന്റെ വീടിന്റെ ദര്‍ശനം കിഴക്കാണെങ്കിലും സൂര്യന്‍ ഉദിക്കുന്നത് തെക്ക് കിഴക്ക് മൂലഭാഗത്താണ്. ഇതാണ് എന്റെ വീടിന്റെ ദോഷമെന്ന് പലരും പറയുന്നു. ഇത് സത്യമാണോ?

More...

പിതൃപ്രീതിക്ക് തിലഹോമം, ബലി

മകന്റെ പേര് അഭിനവ്. നക്ഷത്രം തിരുവോണം, പ്രൈവറ്റ് ജോലി രാജിവച്ച് സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ചു. ഇപ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥയാണ്. അമ്മായി അമ്മയും ഭര്‍ത്താവും മരിച്ചു. ഈ മരണങ്ങള്‍ക്ക് ദോഷമുണ്ട് എന്നും അതുകൊണ്ടാണ് മേല്‍ഗതി ലഭിക്കാത്തതെന്നും, 50,000 രൂപയുടെ പൂജ ഉടന്‍ ചെയ്യണമെന്നും ഒരാള്‍ പറഞ്ഞു. എന്താണ് പരിഹാരം?

More...

ഞങ്ങളുടെ വിളികേട്ട തിരുപ്പതി ബാലാജി

തിരുപ്പതി ബാലാജിയുടെ പേരിലുള്ള സര്‍വകലാശാലയില്‍ ഒരു ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആത്മീയാചാര്യനായ ഡോ.ബി.സി.ബാലക്യഷ്ണന്‍. തിരുപ്പതി സര്‍വകലാശാലയുടെ 'വൈസ് ചാന്‍സലര്‍' ഭഗവാന്‍ ബാലാജിയാണ്. ഉച്ചയ്ക്കാണ് ഡോ.ബാലക്യഷ്ണനും ഭാര്യയും തിരുപ്പതിയിലെത്തിയത്. അധികൃതര്‍ ആദരവോടെ സ്വീകരിച്ച് ഗസ്റ്റ്ഹൗസിലെത്തിച്ചു. സന്ധ്യയോടെ ഏഴ് മലകളിലും വിളക്ക് തെളിഞ്ഞു. അപേ്പാള്‍ ഭാര്യയ്ക്ക് ഒരാഗ്രഹം, ഒരിക്കലും നടക്കാനിടയില്‌ളാത്തത്.

More...

മകര പൊങ്കാലയിട്ടാൽ രോഗശാന്തി, ദുരിതമോചനം

ഉത്തരായന കാലം ആരംഭിക്കുന്നു. ഈ കാലയളവില്‍ സൂര്യന്റെ ഗതി വടക്കോട്ടാണ്. മകരം ഒന്ന് മുതല്‍കര്‍ക്കടകസംക്രമം വരെ ഈ ഗതി തുടരും. മകരസംക്രമം മുതല്‍ 20 നാഴിക ഉത്തരായനപുണ്യകാലമാണ്. എന്നാല്‍ സൂര്യന്റെ സംക്രമസമയത്തിന് മുന്‍പും പിന്‍പും മൂന്നു ദിവസം വീതമെന്നും, മൂമ്മൂന്നു നാഴികയെന്നും, അയ്യഞ്ചു നാഴികയെന്നും,മകരസംക്രമം സന്ധ്യാസമയത്തായാല്‍ സംക്രമശേഷം 60 നാഴികയെന്നും ഉത്തരായനപുണ്യ കാലയളവിന് പക്ഷാന്തരമുണ്ട്. 'അയനേ വിംശതി: പൂര്‍വേ മകരേ വിംശതി: പരേ' എന്ന വചനമനുസരിച്ച് മകരസംക്രമത്തിനും ശേഷമുള്ള 30 നാഴികക്കാണ് ഉത്തരായനപുണ്യകാലം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

More...

ചന്ദ്രഗ്രഹണം ഗുണദോഷ സമ്മിശ്രം

മകരം 17 (2018 ജനുവരി 31) ബുധനാഴ്ച ആയില്യം നക്ഷത്രത്തില്‍ രാഹു ഗ്രസ്തചന്ദ്രഗ്രഹണം സംഭവിക്കും. വൈകിട്ട് സൂര്യാസ്തമയത്തിന് മുമ്പ് ഗ്രഹണം ആരംഭിക്കും. ഗ്രഹണമദ്ധ്യം വൈകിട്ട് 6 മണി 59 മിനിട്ടിനും ഗ്രഹണമോക്ഷം രാത്രി 8 മണി 40 മിനിട്ടിനുമാണ്. ഗ്രഹണസ്പര്‍ശം സൂര്യാസ്തമയത്തിന് മുമ്പായതിനാല്‍ ദൃശ്യമല്ല. ഗ്രഹണമദ്ധ്യവുംഗ്രഹണമോക്ഷവും ദൃശ്യമാണ്. അതിനാല്‍ ഈ ചന്ദ്രഗ്രഹണം ആചരണീയവുമാണ്.

More...

ഗ്രഹണ ഫലം പരിഹാരം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4) മേടക്കൂറുകാര്‍ക്ക് വിദേശയാത്രക്ക് താത്പര്യമുണ്ടാകും. വീട്, വാഹനം, ഭൂമി എന്നിവക്ക് വേണ്ടി പണം ചെലവഴിക്കേണ്ടതായി വരാം. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അനാരോഗ്യത്തിന് ഇടവരാം. ബന്ധുക്കളില്‍ ചിലര്‍ ശത്രുക്കളെപ്പോലെ പെരുമാറും. പരിഹാരമായി ശിവന് ധാര, കൂവളമാല, സുബ്രഹ്മണ്യന് കുമാരസൂക്ത പുഷ്പാഞ്ജലി എന്നീവഴിപാടുകള്‍ ജന്മനക്ഷത്രദിവസം ചെയ്യുക.

More...

യാത്ര പോകുന്നവര്‍ക്ക് പിന്നില്‍ വാതില്‍ കൊട്ടിയട യ്ക്കരുത്

ശകുനം എന്ന വാക്കിന് സാമാന്യ അര്‍ത്ഥം പക്ഷിമൃഗാദികള്‍ എന്നാണ്. എങ്കിലും അപ്രതീക്ഷിതമായി നമ്മുടെ മുന്നില്‍ കാണുന്നതെന്തും ശകുനമായി എടുക്കാം. ഗ്രാമ്യം, ആരണ്യം, ജലചരം, സ്ഥലചരം, ആകാശചരം, ദിവാചരം, രാത്രിചരം, ദിവാ-രാത്രിചരം എന്നിങ്ങനെ എട്ടുവിധം. കൂടാതെ സ്ത്രീ, പുരുഷന്‍, നപുംസകങ്ങള്‍ എന്നിങ്ങനെ മൂന്നു പ്രകാരത്തിലും ശകുനങ്ങളെ തരം തിരിച്ചിട്ടുണ്ട്.

More...

സർക്കാർ ജോലി കിട്ടുമോ?

സര്‍ക്കാര്‍ ജോലി ഭാഗ്യക്കുറിയായി കാണുന്ന ഒരു കാലമാണിത്. വിവാഹം, ജീവിതസുരക്ഷിതത്വം, സമൂഹത്തിലെ അന്തസ്‌സ് ഇവയ്ക്ക് സര്‍ക്കാര്‍ ജോലി പ്രധാന മാണ്. നൂറ് ഒഴിവുകളുള്ള ക്‌ളാര്‍ക്ക് ജോലിക്ക് ദശലക്ഷങ്ങളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ റാങ്ക് ലിസ്റ്റിലെത്തുന്നവര്‍ ആയിരത്തില്‍ താഴെ. ഇതാണ് ജീവിത മത്സരം. ഗ്രഹങ്ങള്‍ അനുകൂലമായാലേ ഈ ജീവിതമത്സരത്തില്‍ ജയിക്കാന്‍ കഴിയൂ- അതായത് സര്‍ക്കാര്‍ ജോലിയായാലും മറ്റെന്തു ജോലിയായാലും ലഭിക്കൂ. താന്‍ പാതി ദൈവം പാതിയെന്നത് പറയുന്നത് ഇതിനാണ്. ഗ്രഹനിലയില്‍ രാജയോഗമുണ്ടാകുന്നതിനൊപ്പം അനുഭവയോഗം കൂടി വേണം.

More...

വ്യാഴ ,ചന്ദ്ര ദോഷങ്ങളകറ്റാൻ വെള്ളി മോതിരം

ഒട്ടേറെ ഗുണങ്ങളുളള ലോഹമാണ് വെളളി അഥവാ രജതം. ശരീരത്തിന് ദോഷം ചെയ്യാത്ത ലോഹമാണിതെന്ന് വൈദ്യശാസ്ത്രം പറയുന്നു. ആന്റിബയോട്ടിക്കുകളുടെ പുറത്തും മറ്റും വെളളി ലേപനം ചെയ്യാറുണ്ട്. മെഡിക്കല്‍ ഉപകരണങ്ങളില്‍ പലതും വെളളികൊണ്ടുണ്ടാക്കിയവയാണ്. ഇതു തന്നെയാണ് ജ്യോതിഷവും പറയുന്നത്. വെളളി മനുഷ്യന്റെ ശരീരത്തിന് മാത്രമല്ല ജീവിതത്തിനും ഒട്ടേറെ ഗുണഫലങ്ങള്‍ നല്‍കുമെന്ന് വിദഗ്ദ്ധമതം. ആയുരാരോഗ്യവും സമ്പത്‌സമൃദ്ധിയും പ്രദാനം ചെയ്യാന്‍ വെളളിക്ക് കഴിയുമത്രേ. വായില്‍ വെളളിക്കരണ്ടിയുമായി ജനിച്ചവന്‍ എന്ന പ്രയോഗം സമ്പന്നതയെ ആണല്ലോ സൂചിപ്പിക്കുന്നത്.

More...

ത്രികണ്ഠകി വിദ്യ ഭയമകറ്റും

ആധുനിക ജീവിതത്തിന്റെ ഏറ്റവും വലിയ ശാപങ്ങളില്‍ ഒന്നാണ് മനോരോഗങ്ങള്‍. വിഷാദം, ആശങ്ക, ഭയം, വെറുപ്പ്, ആത്മഹത്യാചിന്ത എന്നിവയാണ് പ്രായഭേദ്യമന്യേ പൊതുവേ കണ്ടുവരുന്ന മനോരോഗങ്ങള്‍. ഈ രോഗങ്ങളുടെയെല്ലാം മൂലകാരണം ഉത്കണ്ഠയും ഭയവുമാണ്. അതിനാല്‍ മനോരോഗങ്ങളെ അകറ്റി നിറുത്തുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഭയത്തില്‍ നിന്നും മുക്തി നേടുകയാണ്. അതിന് സഹായിക്കുന്ന ദേവിയാണ് ത്രികണ്ഠകിദേവി. സര്‍വ്വഭയങ്ങളും അകറ്റുന്ന ഈ ദേവിയെ ത്വരിതാദേവി എന്നും വിളിക്കാറുണ്ട്.

More...

ഭാഗ്യരേഖകൾ

ഒരു കുഞ്ഞ് പിറക്കുമ്പോള്‍തന്നെ, ആകുഞ്ഞ് എന്താകും ആരാകും എന്നത് അതിന്റെ ജനന സമയം കൊണ്ടും, ശരീരത്തിലെ ലക്ഷണങ്ങള്‍കൊണ്ടും ഹസ്ത പടത്തിലെ രേഖാ സഞ്ചലനം കൊണ്ടും കണ്ടുപിടിക്കാനാകും. ഒരാളുടെ കൈരേഖകളെ പ്രധാനമായി ഏഴായി തിരിച്ചിട്ടണ്ട്. അത് പ്രത്യേകം ബോക്‌സില്‍ ചേര്‍ത്തിട്ടുണ്ട്. ഇതില്‍ ജീവരേഖക്ക് ആയുര്‍രേഖ എന്നും പറയാറുണ്ട്. ഇത് വ്യാഴ മണ്ഡലത്തിനു ചുവട്ടില്‍ നിന്നാരംഭിച്ച്, ശുക്രമണ്ഡലത്തെ ചുറ്റി, കങ്കണത്തില്‍ അവസാനിക്കുന്നു. ശിരോരേഖയ്ക്ക് മസ്തിഷ്‌ക രേഖയെന്നും ബുദ്ധിരേഖയെന്നും പേരുണ്ട്. ഇതു സാധാരണയായി വ്യാഴമണ്ഡലത്തില്‍നിന്നോ ചൂണ്ടുവിരലിനു താഴെ വ്യാഴമണ്ഡലത്തിന്റെ ചുവട്ടില്‍ നിന്നോ ആരംഭിക്കാറുണ്ട്.

More...

കണ്ണേറകറ്റുന്ന കിംപുരുഷന്‍

കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രത്യേകിച്ചും, ഭഗവതിക്കാവുകളുടെ മുകപ്പുകളില്‍ കിംപുരുഷന്റെ ശില്‍പം അലങ്കാരമായി ഇന്നും കാണുന്നു! ക്ഷേത്രത്തിനും അതിലെ ശില്‍പ്പസമുച്ചങ്ങള്‍ക്കും പണിതീര്‍ത്ത ശില്‍പികള്‍ക്കും ശില്‍പ്പങ്ങള്‍ക്കും കണ്ണേറ് കൊണ്ട് വൈകൃതം സംഭവിക്കാതിരിക്കാന്‍ കിംപുരുഷ ശില്‍പം സഹായിക്കുന്നുവെന്നാണ് നാട്ടറിവ്. സ്വരസ എന്ന രാക്ഷസ സ്ത്രീയില്‍ പരമശിവനുണ്ടായ പുത്രന്‍ കിംപുരുഷന്‍ എന്നും പ്രസവിച്ച ഉടനെ കയ്യും കാലും വെവ്വേറെ കാണപ്പെട്ടുവെന്നും പുരാണങ്ങള്‍ പറയുന്നു.

More...

പുസ്തകങ്ങൾ

ധര്‍മ്മശാസ്താ പൂജാ വിധികള്‍ സവിസ്തരം പ്രതിപാദിക്കുന്ന കൃതിയാണ് ശാസ്തൃപൂജ. ശാസ്താവിന്റെ മൂലമന്ത്രം അസ്ത്രമന്ത്രം, പീഠപൂജാമന്ത്രങ്ങള്‍, മൂര്‍ത്തികല്പനമന്ത്രം, ആവാഹനമന്ത്രങ്ങള്‍, ഉപചാരമന്ത്രം, അംഗന്യാസമന്ത്രങ്ങള്‍, ആയുധമന്ത്രങ്ങള്‍, ഛന്ദസ്‌സ്, ധ്യാനശേ്‌ളാകം, മൂര്‍ത്തിപൂജാമന്ത്രങ്ങള്‍, ബലിദാനമന്ത്രം തുടങ്ങിയവയെല്ലാം ഈ പുസ്തകത്തിലുണ്ട്. ശാന്തിക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, പൂജാതത്ത്വം, പ്രധാനപ്പെട്ട ദേവീദേവന്മാരുടെ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍, കാലത്തെപൂജ, മറ്റുസമയത്തെപൂജ, പത്മമിട്ടുപൂജ, ശിവേലി, നവകം, പഞ്ചഗവ്യം ഇവയുടെ വിധികളും ഒരുക്കേണ്ട സാധനങ്ങളുടെ വിവരവും ഈ ഗ്രന്ഥത്തിലുണ്ട്.

More...

സംഹാരമൂര്‍ത്തിയായ ഉഗ്രപ്രത്യംഗിരാ ദേവി

ശത്രുസംഹാരത്തിന്റെ ദേവതയായാണ് ഉഗ്രപ്രത്യുംഗിര ദേവി പൂജിക്കപ്പെടുന്നത്. ക്ഷുദ്ര പ്രയോഗങ്ങളാല്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ദേവി രക്ഷയാകുന്നു. സംഹാര ദേവനായ ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ നിന്നാണ് ഉഗ്ര പ്രത്യുംഗിര മൂര്‍ത്തി അവതരിച്ചത്. കേരളത്തില്‍ ഉഗ്ര പ്രത്യുംഗിര പ്രതിഷ്ഠയുള്ള ഒരു സന്നിധിയാണ് തിരുവനന്തപുരത്ത് ശാസ്തമംഗലം ബ്രഹ്മപുരം ശ്രീ മഹാലക്ഷ്മി ക്ഷേത്രം. മഹാ കാലനെപ്പോലും കിടുകിടാ വിറപ്പിക്കാന്‍ പോന്ന സംഹാരശക്തിയുള്ള ദേവിയാണ് പ്രത്യംഗിര.

More...

വിവാഹം നടക്കാന്‍ അത്തമരം നടുക

ഞാന്‍ കൃഷ്ണകല. ചെങ്ങമനാട്ട് താമസം. എറണാകുളത്ത് ഒരു പ്രൈവറ്റ്കമ്പനിയില്‍ റിസപ്ഷനിസ്റ്റാണ്. അച്ഛന്‍ ദിവാകരന്‍ കെ.എസ്.ആര്‍.ടി.സി.യിലും അമ്മ കലാമണി അംഗന്‍വാടിയിലും ജോലി ചെയ്യുന്നു. അനിയത്തി ആതിര ഡിഗ്രിവിദ്യാര്‍ത്ഥിയാണ്. 1988 ഏപ്രില്‍ പതിനെട്ടിന് കാര്‍ത്തിക നക്ഷത്രത്തില്‍ ജനനം. വരുന്ന വിവാഹാലോചനകളെല്ലാം മുടങ്ങുന്നു. ജാതകദോഷം ഉണ്ടോ? ജോലിക്ക് സാധ്യതയുണ്ടോ?

More...

muhurtham latest issue