Inside Stories

ചതുരോപായങ്ങൾ എന്താണ് ?

പുരാണകഥകളില്‍ പല സന്ദര്‍ഭങ്ങളിലും ചതുരോപായങ്ങളെക്കുറിച്ച് പരാമര്‍ശിച്ചു കാണുന്നു. വാസ്തവത്തില്‍ എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്? ജി. പരമേശ്വരന്‍ നമ്പൂതിരി: സ്വന്തം നന്മയ്ക്കും ക്ഷേമത്തിലും നിലനില്പിനുംവേണ്ടി സന്ദര്‍ഭമനുസരിച്ച് കാര്യം കാണാന്‍ പ്രയോഗിക്കേണ്ട മാര്‍ഗ്ഗങ്ങളാണിത്. സാമം, ദാനം, ഭേദം, ദണ്ഡം എന്നിവയാണ് ചതുരോപായങ്ങളായി അറിയപ്പെടുന്നത്. എതിരാളിയെ നല്ല വാക്കുകള്‍ പറഞ്ഞ് സമാധാനിപ്പിച്ച് ശാന്തമാക്കി സ്വന്തം കാര്യം നേടുന്നതാണ് സാമം. കൊല്ലാന്‍ വരുന്നവനാണെങ്കിലും അവന് ഇഷ്ടപ്പെട്ടതെന്തെങ്കിലും സമ്മാനിച്ച് വശത്താക്കുന്ന രീതിയാണ് ദാനം.

More...

ക്ഷണനേരത്തിൽ അനുഗ്രഹം

ക്ഷിപ്രപ്രസാദിയായ ഇടഞ്ഞുംമൂല ശ്രീരകതചാമുണ്ഡേശ്വരി ദേവി സന്നിധിയെക്കുറിച്ച് മുഹൂര്‍ത്തം മുന്‍ ലക്കങ്ങളില്‍ നിരവധി തവണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേവീപ്രീതികൊണ്ട് ആയിരങ്ങള്‍ക്ക് ഉടനടി ആശ്വാസം ലഭിക്കുന്ന ഈ സന്നിധിയിലേക്ക് ഭകതജനപ്രവാഹം തുടരുകയാണ് ഇപേ്പാഴും. ആചാര്യന്‍ ശ്രീ രാജാമണിയുടെ പ്രത്യേക ഉപാസനയും പൂജകളിലും സംതൃപ്തയായ ചാമുണ്ഡേശ്വരി പൂര്‍ണ്ണഭാവത്തില്‍ അവതരിച്ച് കുടികൊള്ളുന്ന ഇടഞ്ഞുംമൂല സന്നിധിയില്‍ ഇപേ്പാള്‍ അത്ഭുതങ്ങള്‍ അരങ്ങേറുകയാണ്. ഏറ്റവും ഒടുവില്‍ ചലച്ചിത്ര പിന്നണിഗായകന്‍ അലക്‌സിനുണ്ടായ ദിവ്യദര്‍ശനമാണ് വാര്‍ത്ത.

More...

ചെന്തെങ്ങ് ദർശനം ദോഷമല്ല

വയനാട് നിന്നും ഗോവിന്ദന്‍ എന്റെ സ്വന്തം സ്ഥലം കോട്ടയമാണ്. 12 വര്‍ഷം മുമ്പ് വയനാട് കുറച്ച് കൃഷിഭൂമി വാങ്ങി അതില്‍ ഞാനൊരു വീടും പണി കഴിപ്പിച്ചു. വീടിന്റെ ദര്‍ശനം പടിഞ്ഞാറോട്ട് ആണ്. പടിഞ്ഞാറ് ഭാഗത്ത് ഒരു വരി ചെന്തെങ്ങ് ഞാന്‍ നട്ട് വളര്‍ത്തിയിട്ടുണ്ട്. നല്ല കായ്ഫലം കിട്ടുന്നുണ്ട്. പ്രധാന വാതില്‍ തുറന്നാല്‍ പതിനഞ്ചടി അകലത്തിലാണ് പ്രസ്തുത തെങ്ങുകള്‍ നില്ക്കുന്നത്. ഈ അടുത്ത കാലത്ത് ഹൃദയസംബന്ധമായ അസുഖം ബാധിച്ച് എന്റെ ഭാര്യ മരിച്ചു. വീടിന്റെ മുന്‍വശത്ത് ചെന്തെങ്ങ് നില്ക്കുന്നതിന്റെ ദോഷമാണോ ഇത്?

More...

.പരിഹാരം

മകന്റെ നക്ഷത്രം പൂരം. എം.ബി.എ തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മകളുടെ നക്ഷത്രം ഉത്രം. എം.കോം പൂര്‍ത്തിയാക്കാനായിട്ടില്ല. രണ്ടുപേരുടെയും ഭാവി അറിയണം.

More...

മഹാഭിചാരം കുടുംബം കുളംതോണ്ടും

ചന്ദ്രബോസും ശ്രീകലയും മാതൃകാ ദമ്പതികളായി ജീവിച്ചവരാണ്. അടുത്തറിയുന്നവര്‍ പറയും ഭര്‍ത്താവായാല്‍ ചന്ദ്രബോസിനെ പോലാകണം. ഭാര്യയെ പൊന്നുപോലെ നോക്കും. എല്ലാവരോടും മര്യാദക്കു പെരുമാറും. യാദൃശ്ചികമായാണ് ചന്ദ്രബോസിന്റെ ഓഫീസില്‍ ഷിംന വന്നു കയറിയത്. ഭര്‍ത്താവ് നഷ്ടപ്പെട്ട ഷിംനയ്ക്ക് ചന്ദ്രബോസിന്റെ മനസ്‌സു കവരാന്‍ അധിക കാലം വേണ്ടിവന്നില്ല. ജാതകത്തില്‍ ശുക്രദശയില്‍ കുജന്റെ അപഹാരമായിരുന്നു ചന്ദ്രബോസ്‌സിന്. എന്തായാലും ഷിംനയുടെ വരവോടെ ബോസ്‌സിന്റെ ജീവിതം താളം മാറി. രഹസ്യയാത്രകള്‍, പണച്ചെലവ്, കുടുംബകലഹം, മാനഹാനി ഇവയെല്ലാം സംഭവിച്ചു. സ്വസ്ഥത തേടി അയാള്‍ മറ്റൊരു നഗരത്തിലേക്ക് മാറ്റം വാങ്ങി.

More...

വിഷുഫലം

അശ്വതി അശ്വതി നക്ഷത്രക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കും. ചെലവ് കുറയും. പൂര്‍വ്വികസ്വത്ത് ലഭിക്കും. വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും. പുതിയ വീടുവയ്ക്കും. ഭൂമി ലാഭമുണ്ടാകും, വാഹനം ലഭിക്കും, ഊഹക്കച്ചവടങ്ങളില്‍ അമിത ലാഭം കിട്ടും, വളരെക്കാലമായി ചികിത്സകള്‍ ചെയ്തിട്ടും പല വഴിപാടുകള്‍ നടത്തിയിട്ടും സന്താനഭാഗ്യം ലഭിക്കാത്തവര്‍ക്ക് സന്താനഭാഗ്യമുണ്ടാകും, വളരെക്കാലമായി തീരുമാനത്തിലെത്താത്ത വ്യവഹാരങ്ങളില്‍ അനുകൂലമായ വിധി ലഭിക്കും, ഗ്രന്ഥ രചനയിലേര്‍പ്പെടും, രോഗവിമുക്തിയുണ്ടാകും. ഉന്നതതല വ്യക്തികളുമായി പരിചയത്തിലാവാനവസരം ലഭിക്കുകയും അതുവഴി ഭാവിയില്‍ പല ഗുണങ്ങളും ഉണ്ടാവാന്‍ സാധ്യത, ഇഷ്ടജന സഹവാസം, പ്രണയസാഫല്യം, ഭൃത്യരില്‍ നിന്ന് സഹായസഹകരണം, ഗുരുജനപ്രീതി, വിനോദയാത്ര, വിദേശയാത്രക്ക് അനുമതി, കുറ്റവിമുക്തി, ഭാഗ്യക്കുറി ലഭിക്കല്‍, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി യോഗ പരിശീലനം, മൃഗങ്ങളില്‍ നിന്നും കീടങ്ങളില്‍ നിന്നും ശല്യം, കൃഷി, ഗുണം, പുതിയ കൂട്ടുകെട്ടു മൂലം ഗുണാനുഭവങ്ങള്‍, മത്സര പരീക്ഷാദികളില്‍ വിജയം, സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം, നടപടി, പല സ്രോതസുകളില്‍ നിന്നും ധനം വന്നുചേരല്‍, സത്സംഗം എന്നിവയ്ക്കും യോഗം കാണുന്നുണ്ട്. ആരോപണങ്ങള്‍ ഭയക്കാതെ പ്രവര്‍ത്തിക്കും. ഉത്തരവാദിത്വം നിറവേറ്റും. ദോഷപരിഹാരം: ഗണപതി ഹോമം, അയ്യപ്പ ഭജനം, ശ്രീകൃഷ്ണ ക്ഷേത്രദര്‍ശനം, പാല്‍പ്പായസ നിവേദ്യം, വെണ,്ണ കദളിപ്പഴം നിവേദ്യം, നവഗ്രഹ പൂജ, ആദിത്യ നമസ്‌കാരം, ശനിയാഴ്ച വ്രതാനുഷ്ഠാനം.

More...

മീനക്കൂറിന് നല്ല സമയം

കുജന്‍ മേടം 19-ാം തീയതി പകല്‍ 4 മണി 39 മിനിട്ടിന് ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് പകരും. ബുധന്‍ മേടം 26-ാം തീയതി പകല്‍ 5 മണി 39 മിനിട്ടിന് മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് പകരും. ശുക്രന്‍ മേടം 7-ാം തീയതി വെളുപ്പിന് 2 മണി 13 മിനിട്ടിന് മേടം രാശിയില്‍നിന്ന് ഇടവം രാശിയിലേക്ക്. ഈ പകര്‍ച്ചകള്‍ മേടം, ഇടവം, ചിങ്ങം, തുലാം, കുംഭം കൂറുകാര്‍ക്ക് ദോഷാനുഭവങ്ങള്‍ വര്‍ദ്ധിക്കും. മിഥുനം, കര്‍ക്കടകം, കന്നി, വൃശ്ചികം, മകരം കൂറുകാര്‍ക്ക് ഗുണദോഷസമ്മിശ്രങ്ങളില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. ധനുകൂറുകാര്‍ക്ക് കുജ-ബുധ-ശുക്രപകര്‍ച്ചാ ഫലങ്ങള്‍ ഒരുപോലെ ദോഷാനുഭവങ്ങള്‍ക്ക് ഇടയാക്കും. മീനക്കൂറുകാര്‍ക്ക് ഈ മൂന്നു ഗ്രഹപകര്‍ച്ചാ ഫലങ്ങളും അനുകൂലം.

More...

മേടവിശേഷം

വൈശാഖമാസത്തിലെ ഒരു പുണ്യദിനമാണ് അക്ഷയതൃതീയ. ബലരാമനും പരശുരാമനും അവതരിച്ചതും ശ്രീശങ്കരാചാര്യസ്വാമികള്‍ കനകധാരാസ്തവം ചൊല്ലി സ്വര്‍ണ്ണമഴ പെയ്യിച്ചതും അക്ഷയതൃതീയയിലായിരുന്നു. മേടത്തിലെ വെളുത്ത പക്ഷത്തില്‍ വരുന്ന മൂന്നാമത്തെ തിഥി ദിവസമാണ് അക്ഷയതൃതീയ ആചരിക്കുന്നത്.

More...

പഞ്ചക്ഷേത്ര ദർശനം

ഇടുക്കി ജില്‌ളയിലെ തൊടുപുഴയില്‍ പഞ്ചപാണ്ഡവര്‍ പ്രതിഷ്ഠിച്ച 5 ക്ഷേത്രങ്ങളില്‍ വൈശാഖ മാസത്തില്‍ ഒരു ദിവസം ദര്‍ശനം നടത്തുന്നത് അതീവ പുണ്യമായി കരുതുന്നു. 5000 വര്‍ഷത്തിനുമപ്പുറത്തെ ദീപ്തമായ ചരിത്രം പേറി നില്‍ക്കുന്ന 5 വൈഷ്ണവ ക്ഷേത്രങ്ങള്‍. പഞ്ചപാണ്ഡവര്‍ അവരുടെ വനവാസക്കാലത്ത് വനമായി കിടന്നിരുന്ന ഇപേ്പാഴത്തെ തൊടുപുഴയും പരിസരപ്രദേശങ്ങളുമടങ്ങിയ ഭൂപ്രദേശത്തുകൂടി വരികയും ഉറവപ്പാറ എന്ന പ്രദേശം കേന്ദ്രീകരിച്ചു വസിക്കുകയും മകരത്തിലെ ഭീമൈകേകാദശിനോയമ്പു നോറ്റ് അടുത്ത ദിവസം പാരണ വീടുന്നതിനായി അഞ്ചുപേരും അഞ്ചുപ്രദേശങ്ങളിലേയ്ക്കു തിരിക്കുകയും, അവരുടെ ഇഷ്ടമൂര്‍ത്തിയായ കൃഷ്ണന്റെ (വിഷ്ണു) പ്രതിഷ്ഠകള്‍ നടത്തുകയും ചെയ്തുയെന്നാണ് ഐതിഹ്യം. ഭീമന്‍ ചേനപുഴുങ്ങുന്നതിനുപയോഗിച്ച അടുപ്പുകല്‌ളും, ഭീമന്റെ കാല്‍പ്പാദവുമൊക്കെ ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിനു സമീപത്തായി കാണാം.

More...

പ്രവചനം

ഞാന്‍ ജലജാരവീന്ദ്രന്‍. കോട്ടയം തെങ്ങണയില്‍ താമസം. മകള്‍ ജ്യോതിഷ്‌കല. 1994ജൂണ്‍ 20 ന് കിടങ്ങൂരില്‍ ജനിച്ചു. ബി.ടെക് കഴിഞ്ഞു ജോലിക്ക് ശ്രമിക്കുന്നു. വിവാഹവുമായിട്ടില്ല. എന്റെ ഭര്‍ത്താവ് രവീന്ദ്രന്റെ അനന്തരവള്‍ ബീനയുടെ വിവാഹം 2017 സെപ്തംബര്‍ 11 നു മുമ്പ് നടക്കും എന്ന് സാര്‍ ജയ്ഹിന്ദ് ടിവിയില്‍ കത്തയച്ചതിന് മറുപടിയായി സാന്ത്വനം പരിപാടിയിലൂടെ പറഞ്ഞത് കൃത്യമായി വന്നു. അവളുടെ കല്യാണം സെപ്തംബര്‍ മൂന്നിന് നടന്നു. എന്റെ മകളുടെ ഭാവിയും ഇതേപോലെ കൃത്യമായി പറയാമോ?

More...

ഫലശ്രുതി

ഗണേശപ്രീതിയില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള ദുരനുഭവങ്ങളുടെ ഒരു നീണ്ട പട്ടികതന്നെ യാഞ്ജവല്‍കൃസ്മൃതിയിലുണ്ട്. ദുഷിച്ച സ്വപ്നങ്ങള്‍ പ്രത്യേകിച്ചും വെള്ളത്തില്‍ മുങ്ങുന്നതും പൊങ്ങുന്നതും തല മൊട്ടയടിക്കുന്നതും വലിയ പക്ഷികളുടെ പുറത്ത് യാത്ര ചെയ്യുന്നതും ശത്രുക്കളുടെ തടങ്കലിലാകുന്നതും സാമൂഹ്യവിരുദ്ധരുടെ പിടിയില്‍ അകപ്പെടുന്നതുമെല്ലാം കാണും. ഒട്ടകം, കഴുത ഇവയുടെ പുറത്ത് പോകുന്നതായി സ്വപ്നം കാണുക, സന്താനലബ്ധി പ്രയാസമായിരിക്കുക, കല്യാണം മുടങ്ങുക, ഭരണത്തില്‍ വൈകല്യം, സ്ഥാനഭ്രംശം, ജോലിയില്‍ പ്രശ്‌നം, വിദ്യാതടസ്‌സം എന്നിങ്ങനെ ജീവിതത്തില്‍ കഷ്ടതകളും യാതനകളും ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കും.

More...

സുവർണ്ണനിമിഷം

അത്ഭുതങ്ങളില്‍ വിശ്വസിക്കാത്തവര്‍ ആരുണ്ട്? സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍ ദൈവത്തിന്റെ ഇടപെടലുകളായാണ് പലര്‍ക്കും തോന്നുന്നത്; ശരിയാണത്. ദൈവത്തിന്റെ വഴികള്‍ വേറിട്ടതാണ്; നമ്മുടെ ചിന്തയ്ക്കും യുക്തിക്കും അപ്പുറമാണത്. ചില സന്ദര്‍ഭങ്ങളില്‍ തോന്നാറില്ലേ ഈശ്വരന്‍ നേരിട്ട് മുന്നറിയിപ്പ് നല്‍കുകയാണെന്ന്. കരുതലോടെ നീങ്ങുക; ജാഗ്രതയോടെയിരിക്കുക എന്നെല്ലാം ഭഗവാന്‍ ഉള്ളിലിരുന്നു പറയുകയാണ്. എന്തായാലും ഒരുകാര്യം തീര്‍ച്ച: ദൈവം നമ്മളെ എപ്പോഴും ശ്രദ്ധിക്കുന്നു; പിന്‍തുടരുന്നു; നമ്മുടെ മനസ്‌സറിയുന്നു; ആഗ്രഹം ശുദ്ധമാണെങ്കില്‍ സഫലമാക്കിത്തരുന്നു.

More...

നല്ലസമയം 19 വർഷം

4.06.1993 10.35 എ.എം. അനിഴം നക്ഷത്രത്തില്‍ ജനിച്ചു. സ്‌കൂള്‍ തലത്തില്‍ നല്ലമാര്‍ക്ക് വാങ്ങി പാസ്‌സായി. എഞ്ചിനീയറിംഗില്‍ എന്റെ തെറ്റല്ലാതെ തന്നെ മുപ്പത്തിയഞ്ചിലേറെ പേപ്പര്‍ കിട്ടാതെ പോയി. അതു എഴുതിയെടുക്കാനുള്ള ശ്രമത്തിലാണ്. എന്താണ് എനിക്കുണ്ടാകുന്ന തടസ്‌സം എന്ന് അറിയണം. ക്ഷേത്രദര്‍ശനവും ദാന ധര്‍മ്മങ്ങളും ചെയ്യുന്നുണ്ട്.

More...

ശ്രീരാമാവതാരം

ശ്രീരാമാ! രാമാ! രാമാ! നാരായണാ! നിന്തിരുവടിക്കു നമസ്‌കാരം. ശ്രീരാമഭക്തി കൊണ്ട് പരിശുദ്ധയായിത്തീര്‍ന്ന കിളിപ്പൈതലേ, നീ രാമായണകഥ തുടര്‍ന്നു ചൊല്ലുക. അപ്പോള്‍ കിളി പറഞ്ഞു 'എങ്കില്‍ ഞാന്‍ രാമായണ കഥ ചൊല്ലാം. എല്ലാവരും കേട്ടുകൊള്ളുക. മംഗളകരമായ ഈ ഉത്തരരാമായണം മോക്ഷം ലഭിക്കുന്നതിനുള്ള സാധനകളില്‍ ഏറ്റവും ഉത്തമമായതാണ്'. അഗസ്ത്യാദികളുടെ വരവ്

More...

muhurtham latest issue