Inside Stories

സന്ധ്യാ നാമജപം

ഒരാള്‍ ജനിക്കുമ്പോഴെ ആ വ്യക്തിയുടെ ഭാവി മുന്‍കൂട്ടി നിശ്ചയിച്ചിരിക്കും. അവിടെ മനുഷ്യരുടെ മോഹങ്ങളും സ്വപ്നങ്ങളും വിധിക്കു കീഴടങ്ങും. എന്തെല്ലാം പഠിച്ചാലും എവിടെയെല്ലാം പോയാലും ഒടുവില്‍ അവര്‍ ഈശ്വരന്റെ വഴിയിലെത്തും. ചുരുക്കത്തില്‍ ഒരോ മനുഷ്യരുടെയും ജീവിതം ഈശ്വരന്‍ രചിച്ച ഒരോ നാടകങ്ങളാണ് - അഭിലാഷ് തന്ത്രി പറയുന്നു. ചേര്‍ത്തലയിലെ പ്രശസ്തമായ വടക്കും കരദേവി ക്ഷേത്രത്തിലെ മേല്‍ശാന്തിയും ഇരുപതിലേറെ ക്ഷേത്രങ്ങളുടെ തന്ത്രിയും ആത്മീയ പ്രഭാഷകനുമാണ് അഭിലാഷ് തന്ത്രി.

More...

ക്ഷേത്രമാഹാത്മ്യം

സന്താനഭാഗ്യത്തിനും വിവാഹതടസ്‌സമകലാനും അരിക്കുത്ത് വഴിപാട് നടത്തുന്ന മഹാക്ഷേത്രമാണ് വടക്കുംകര ദേവീക്ഷേത്രം. വഴിപാട് നടത്താന്‍ ഓടിവരണമെന്നൊന്നും ദേവിക്കു നിര്‍ബന്ധമില്ല. എത്ര അകലെ ഇരുന്ന് വിളിച്ചാലും ദേവി വിളികേള്‍ക്കും. ഭക്തരുടെ മനമുരുകിയുള്ള പ്രാര്‍ത്ഥനക്ക് ഫലം നല്‍കുകയും ചെയ്യും. ദേവിക്ക് കടുംപായസവും ദേവിയുടെ അനുചരനായ അറുകൊല വലിയച്ഛന് വലിയ കുടിയും നല്‍കാമെന്ന് നേര്‍ന്ന് പ്രാര്‍ത്ഥിച്ചാല്‍ ആശ്വാസം ഉടനടി ഉണ്ടാകും. കാര്യസിദ്ധിക്കുശേഷമെത്തി വഴിപാട് നടത്തിയാല്‍ മതി.

More...

ഗോമതിചക്രം

ലളിതമായ വിധികളില്‍, കുറഞ്ഞ ചെലവില്‍ പൂജ ചെയ്ത് മഹാലക്ഷ്മീ കടാക്ഷത്തിലൂടെ സമ്പത്തും ഐശ്വര്യവും വര്‍ദ്ധിപ്പിക്കാന്‍ നടത്തുന്ന അതിശീഘ്ര ഫലദായക വിധിയാണ് ഗോമതി ചക്ര പൂജ. ഗോമതി നദിയില്‍ പിറന്ന് കടലില്‍ വളരുന്ന ഗോമതി ചക്രം മഹാലക്ഷ്മി കടാക്ഷം നിറഞ്ഞു തുളുമ്പുന്ന ഒരു ഭാഗ്യചക്രമാണ്. ഈ അത്ഭുത ചക്രത്തിന്റെ അനുഗ്രഹത്താല്‍ രക്ഷപ്പെട്ടവര്‍ അനവധിയാണ്. ഒരു വീടിന് കുറഞ്ഞത് പതിനൊന്നു ചക്രമെങ്കിലും വയ്ക്കണം. ഗോമതി ചക്രം പൂജിക്കേണ്ടവിധവും, ഗോമതി മന്ത്രവും, മറ്റും ഗോമതി ചക്രം വാങ്ങുന്ന സമയത്ത് സമ്മാനിക്കും. ഗോമതിചക്ര പൂജ സമ്മാനിക്കുന്ന ഏറ്റവും പ്രധാന അനുഗ്രഹം ധന വര്‍ദ്ധനവാണ്.

More...

പ്രാർത്ഥന ,ആരാധന ,മന :ശാന്തി

ഏതൊരു മനുഷ്യനായാലും മന:സമാധാനം നഷ്ടപ്പെടുമ്പോഴും ആത്മനിയന്ത്രണം നഷ്ടപ്പെട്ട് അശാന്തനാകുമ്പോഴും, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വഴങ്ങേണ്ടിവരുമ്പോഴും അവര്‍ മാനസികമായി തകര്‍ന്നുപോയെന്നിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്റേതായ വ്യക്തിത്വത്തില്‍നിന്നും വ്യതിചലിച്ചുപോയാല്‍ പിന്നീടെന്തും സംഭവിച്ചെന്നിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ വേണ്ടുന്ന ശാന്തിയും സമാധാനവും നല്‍കാന്‍ പ്രേരകമാകുന്നത് തന്റെ വിശ്വാസം ഒന്നുമാത്രമായിരിക്കും. സ്വന്തം അറിവിന്റെയും പരിചയത്തിന്റെയും പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ മനസ്‌സിലേല്‍ക്കുന്ന അശാന്തിക്കും ആഘാതത്തിനും ശാന്തിനല്‍കുന്ന കവചമാണ് വിശ്വാസം.

More...

പൊരുത്തം

പൊരുത്തം എന്നാല്‍ യോജിപ്പ് എന്നര്‍ത്ഥം. വിവാഹാനന്തരം ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള മാനസികമായ യോജിപ്പാണ് വിവാഹപ്പൊരുത്തത്തിലൂടെ പ്രധാനമായും പരിശോധിക്കുന്നത്. ദമ്പതികള്‍ക്ക് സന്തോഷത്തോടെ, ഉത്തമസന്താനഭാഗ്യത്തോടെ അഭിപ്രായഭിന്നതകളും, കലഹവും ഇല്ലാതെ ദീര്‍ഘകാലദാമ്പത്യബന്ധം നയിക്കാന്‍ സാധിക്കുമോ എന്നു ജാതകത്തിലെ ലഗ്നത്തെയും ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ചിന്തയാണ് പൊരുത്ത ചിന്ത. ഇതില്‍ ജാതകപ്പൊരുത്തം, ദശാസന്ധിപ്പൊരുത്തം, നക്ഷത്രപ്പൊരുത്തം എന്നിവ ഉള്‍പ്പെടുന്നു. നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി പൊരുത്തങ്ങള്‍ അനേകമുണ്ടെങ്കിലും പ്രധാനമായും പത്തെണ്ണമാണ് പരിശോധിക്കുന്നത്.

More...

ഗ്രഹനില

രാശി ഗണനയില്‍ രണ്ടാമത്തെ രാശിയാണ് ഇടവം. സ്ഥിരചക്രമനുസരിച്ച് കിഴക്കുഭാഗത്ത് തെക്കുമാറി സ്ഥിതിചെയ്യുന്നു. രാശ്യാധിപന്‍ ശുക്രനാണെങ്കിലും ഈ രാശിയില്‍ ഉച്ച ഗ്രഹം ചന്ദ്രനാണ്. സ്ഥിരരാശിയും ശുഭരാശിയുമാണ് ഇടവം. ഇടവത്തിന്റെ സാമാന്യബാധയും മഹാബാധയും മകരം രാശിയാണ്. ഇടവം രാശിയിലെ ശുക്രന്‍ മാളവ്യയോഗം ചെയ്യും. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഭാഗ്യാധിപനും കര്‍മ്മാധിപനുമായ ശനിയും, കേന്ദ്രാധിപനായ ആദിത്യനും രാജയോഗകാരക ഗ്രഹങ്ങളാണ്.

More...

ഗ്രഹപ്പകർച്ച

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4) മേടക്കൂറുകാര്‍ക്ക് ബുധപകര്‍ച്ച ഗുണദോഷ സമ്മിശ്രവും, ശുക്രപകര്‍ച്ച അനുകൂലവുമാണ്. സാമ്പത്തികനില മെച്ചപ്പെടും. മംഗളകര്‍മ്മങ്ങളില്‍ പങ്കുചേരും. ആരോഗ്യസ്ഥിതി തൃപ്തികരമാകും. കടം കൊടുത്ത സംഖ്യ തിരിച്ചുകിട്ടാന്‍ സാദ്ധ്യത കൂടും. ബന്ധുസംഗമം, സ്ഥാനപ്രാപ്തി, പ്രതാപം, വാഗ്‌വിലാസം തുടങ്ങിയ ഗുണാനുഭവങ്ങള്‍ക്ക് ഇടവരും. ഉറ്റവരില്‍ ചിലര്‍ക്ക് ഉണ്ടാകുന്ന ദുരിതാനുഭവങ്ങളില്‍ വിഷമിക്കേണ്ടി വരാം. ശത്രുക്കള്‍ വര്‍ദ്ധിക്കും. പല കാര്യങ്ങള്‍ക്കും അകാരണ കാലതാമസുമുണ്ടാകും. ദോഷപരിഹാരം: ശ്രീകൃഷ്ണസ്വാമിക്ക് ത്രിമധുരം, തുളസിമാല, ഭദ്രകാളിക്ക് ഭാഗ്യസൂക്തപുഷ്പാഞ്ജലി.

More...

പ്രദക്ഷിണം

(പദക്ഷിണത്തിലെ 'ണ' കാരം സൂചിപ്പിക്കുന്നത്? ഐശ്വര്യം തെക്കും വടക്കും നോക്കിയിരിക്കുന്ന ദേവാലയങ്ങളില്‍ ചെയ്യപ്പെടുന്ന നമസ്‌കാരത്തിന്റെ പേരെന്ത്? ത്രയാഗനമസ്‌ക്കാരം പുണ്യാഹം എന്നത്തില്‍ 'ഹ' കാരം സൂചിപ്പിക്കുന്നത്? സ്ഥാനശുദ്ധി

More...

പ്രശ്നമാർഗ്ഗം

രോഗി കിടപ്പിലായ സമയം നോക്കി രോഗനിര്‍ണ്ണയം നടത്തുന്ന ജ്യോതിഷ പ്രശ്‌നമാര്‍ഗ്ഗം ആവിഷ്‌കരിച്ച ആചാര്യനാണ് വില്യം ലില്ലി. നാന്നൂറ് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഈ ബ്രിട്ടീഷുകാരന്‍ 24 ജ്യോതിഷ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഇതില്‍ ഏറ്റവും പ്രശസ്തമായ ക്രിസ്ത്യന്‍ അസ്‌ട്രോളജിയിലാണ് രോഗി കിടപ്പിലായ സമയം നോക്കി രോഗനിര്‍ണ്ണയം നടത്തുന്ന സമ്പ്രദായം വിശദമാക്കുന്നത്.

More...

ഫലശ്രുതി

കുട്ടികള്‍ക്ക് കണ്‍ദോഷം കിട്ടാതിരിക്കാന്‍ ധരിപ്പിക്കാവുന്ന സംഖ്യായന്ത്രങ്ങള്‍ ഉണ്ടോ? എം.നന്ദകുമാര്‍: താഴെക്കൊടുത്തിട്ടുള്ള സംഖ്യായന്ത്രം അഷ്ടഗന്ധമോ കുങ്കുമമോ ഉപയോഗിച്ച് പനിനീരിലരച്ച് മാതളനാരകത്തിന്റെ കമ്പുകൊണ്ട് ആലിലയില്‍ വരച്ച്, ശിവക്ഷേത്രത്തില്‍ 11 ദിവസം ശിവ അഷേ്ടാത്തരശതം ചൊല്ലി പൂജിച്ച്, വെള്ളി ലോക്കറ്റിലാക്കി കുട്ടിയെ ധരിപ്പിച്ചാല്‍ നാവിന്‍ദോഷം, കണ്‍ദോഷം എന്നിവ ബാധിക്കില്ലെന്ന് അനുഭവസ്ഥര്‍ പറഞ്ഞിട്ടുണ്ട്.

More...

രാശി

കേതു ദോഷപരിഹാരത്തിന് ഏത് രത്‌നമാണ് ധരിക്കേണ്ടത്? ഇത് ധരിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ജി. പരമേശ്വരന്‍ നമ്പൂതിരി: വൈഡൂര്യമാണ് കേതു ദോഷം പരിഹരിക്കാന്‍ ധരിക്കേണ്ട രത്‌നം. രോഗദുരിതങ്ങള്‍ ബാധകള്‍ തുടങ്ങിയവ അകറ്റുന്നതിനും ശത്രുക്കളുടെ ഗൂഢമായ ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാനും മന:സുഖം, സമ്പത്ത്, ശരീരസുഖം തുടങ്ങിയവയ്ക്കും കേതു ദശയിലെ ദോഷങ്ങള്‍ തീര്‍ക്കുന്നതിനും ജാതകത്തിലെ കേതു ദോഷപരിഹാരത്തിനും വൈഡൂര്യം ധരിക്കുന്നത് ഉത്തമമാണ്.

More...

ഫ്ലാറ്റിൽ തുളസിത്തറ

എന്റെ കുടുംബവീട് പാറശ്ശാലയിലാണ്. ഇപ്പോള്‍ താമസിക്കുന്നത് കവടിയാറില്‍ ഒരു ഫ്‌ളാറ്റിലാണ്. കുട്ടികളുടെ പഠനത്തിനും എനിക്കും ഭാര്യയ്ക്കും ജോലിക്ക് പോകാനുള്ള സൗകര്യം കണക്കിലെടുത്തുമാണ് താമസം മാറ്റിയത്. എഴുപത്തിയഞ്ച് വയസ്‌സുള്ള എന്റെ അമ്മ കൂടെ താമസമുണ്ട്. തറവാട്ടില്‍ താമസിച്ച് വന്ന അമ്മക്ക് ഫ്‌ളാറ്റ് ജീവിതം ശ്വാസം മുട്ടലാണ്. കുടുംബവീട്ടില്‍ തുളസിത്തറയും മറ്റും കൃത്യമായി പരിപാലിച്ച് വന്നിരുന്നു. ഫ്‌ളാറ്റില്‍ ഒരു തുളസിത്തറ വയ്ക്കുന്നതില്‍ തെറ്റുണ്ടോ?

More...

പരിഹാരം

മകന്റെ നക്ഷത്രം പൂരാടം. ബിടെക് പൂര്‍ത്തിയാക്കാനാകുന്നില്ല. എന്താണ് പരിഹാരം? നല്ല സ്ഥിതിയിലെത്തുമോ? ശാസ്തമംഗലം ശ്രീകുമാര്‍: ഇപ്പോള്‍ ഏഴരശനികാലമാണ്. ആവര്‍ത്തിച്ച് കാര്യതടസ്‌സവും പഠന കാര്യങ്ങളില്‍ ശ്രദ്ധകുറവുണ്ടാകാം. പ്രശ്‌നരാശി എടുത്തതില്‍ ശരീരത്തിന് ചെറിയ പ്രയാസങ്ങളും കാണുന്നു. ഇരുചക്രവാഹനയാത്ര വരുന്ന രണ്ട് വര്‍ഷം ഒഴിവാക്കണം. ചന്ദ്രന് പ്രശ്‌നരാശിയില്‍ പാപ ബന്ധം വന്നാല്‍ ചെറിയ വൈകാരിക പ്രയാസങ്ങളുണ്ടാകും. പന്തളം അയ്യപ്പക്ഷേത്രമാണ് ഒഴിവ്. ആദ്യ ശനിയാഴ്ച ദര്‍ശനം നടത്തി സുഗന്ധപുഷ്പങ്ങള്‍ സമര്‍പ്പിച്ച് പായസം നേദിച്ച് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക. അടുത്ത മാസം മുതല്‍ ജന്മനാള്‍ തോറും സഹസ്രനാമാര്‍ച്ചനയും പായസനിവേദ്യവും നടത്തി പ്രാര്‍ത്ഥിക്കുക. ദിവസവും ശ്രീ അയ്യപ്പ സേ്താത്രം ഭക്തിപൂര്‍വ്വം ജപിക്കുക. 18 മാസത്തിനകം അനുകൂല ഫലങ്ങള്‍ കണ്ടു തുടങ്ങും. പഠനം പൂര്‍ത്തിയാകും. 28 വയസ്‌സുമുതല്‍ സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും.

More...

സന്താനലബ്‌ധി

സന്താനങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ സന്താനലബ്ധിക്ക് നടത്തേണ്ട വഴിപാടാണ് സന്താനഗോപാലര്‍ച്ചനയും പാല്‍പ്പായസനൈവേദ്യവും. സന്താനഗോപാലമൂര്‍ത്തി സന്താനഗോപാലകൃഷ്ണനായ ശ്രീകൃഷ്ണസ്വാമി തന്നെയാണ്. വഴിപാട് സന്താനഗോപാലമൂര്‍ത്തിയുടെ മുഖ്യപ്രതിഷ്ഠയുള്ള ക്ഷേത്രത്തിലും ശ്രീകൃഷ്ണക്ഷേത്രത്തിലും നടത്തണം. ഉപദേവതയാകരുത്. അര്‍ച്ചനയും നിവേദ്യവും ബുധനാഴ്ചയാണ് നടത്തേണ്ടത്. 16 ബുധനാഴ്ച തുടര്‍ച്ചയായി അര്‍ച്ചന നടത്തണം

More...

സംഖ്യാശാസ്ത്രം

കോഴിക്കോട് നിന്ന് രാമചന്ദ്രന്‍ ജനനം 13.1.1973 ജനുവരി 13 ശനിയാഴ്ച രാവിലെ 10 മണി അശ്വതി നക്ഷത്രം. ഡ്രൈവറായിരുന്നു. ഇപ്പോള്‍ ലോട്ടറി വില്‍ക്കുന്നു. കടം ഉണ്ട്. വീട് ഇല്ല. സാമ്പത്തികമായി മുന്നോട്ട് പോകുന്നില്ല. ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകുമോ? ഭാഗ്യനമ്പര്‍ പറഞ്ഞുതരുമോ? ഭാര്യയുടെ നക്ഷത്രം പൂരം, മക്കള്‍ വിശാഖം, രേവതി

More...

muhurtham latest issue