Inside Stories

വേദമന്ത്രങ്ങൾ /തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

പുഷ്പാഞ്ജലിയും പുരുഷസൂക്തവും ഒന്നാണോ? അല്ലെങ്കില്‍ ഇതുരണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്? നിത്യേന ക്ഷേത്രദര്‍ശനം നടത്തുകയും വഴിപാടുകള്‍ കഴിക്കുകയും ചെയ്യുന്ന കറതീര്‍ന്ന ഭക്തരില്‍ ബഹുഭൂരിപക്ഷത്തിനും ഇവ തമ്മിലുള്ള ഭേദം അറിയില്ല. വഴിപാടുകളുടെയും പൂജകളുടെയും വ്യത്യാസവും ഫലവും അറിയാതെ പലരും മറ്റുള്ളവരെ അനുകരിക്കുകയാണ് ചെയ്യുന്നത്. ഒാരോ വഴിപാടിന്റെയും ഉദ്ദേശവും പ്രാധാന്യവും മനസ്‌സിലാക്കി വഴിപാടു നടത്താത്തതാണ് പല നേര്‍ച്ചകളും വേണ്ടത്ര ഫലിക്കാത്തതിന് കാരണം.

More...

ക്ഷേത്രവിശേഷം

തെക്കന്‍ തിരുവിതാംകൂറിലെ അതിപ്രശസ്തമായ മണ്ടയ്ക്കാട്ട് ആദിപരാശക്തിക്ക് ഭക്തജനസഹസ്രം സ്വര്‍ണ്ണരഥം കാഴ്ചവച്ചു. മൂന്നര ടണ്‍ ഭാരമുള്ള തേക്കുമരത്തിലാണ് സ്വര്‍ണ്ണരഥം പണിഞ്ഞത്. നാലുകോടി രൂപ ചെലവഴിച്ച് പത്തു കിലോസ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് ഈ കനകരഥം കഴിഞ്ഞ ചിത്രാപൗര്‍ണ്ണമി ദിനത്തിലാണ് മണ്ടയ്ക്കാട്ട് ശ്രീഭഗവതിക്ക് സമര്‍പ്പിച്ചത്. പന്ത്രണ്ടടി ഉയരവും ആറടി വീതിയുമുള്ള രഥത്തിനു ചുറ്റും കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള പ്രധാനപ്പെട്ട 32 ദേവീക്ഷേത്രങ്ങളിലെ ദേവീ ഭാവങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്.

More...

മന്ത്രങ്ങൾ /ഡോ .ബി.സി.ബാലകൃഷ്ണൻ

മന്ത്രം കൊണ്ട് തേങ്ങാ വീഴ്ത്തുന്ന കൊച്ചുമ്മിണി ആശാനെ മുന്‍ ലേഖനത്തില്‍ അവതരിപ്പിച്ചിരുന്നു. ആശാനെയും അദ്ദേഹത്തിന്റെ കുടുംബപരദേവതയായ മന്ത്രമൂര്‍ത്തിയെയും കുറിച്ച് ഏറെ പറയാനുണ്ട്. അത്ഭുതകരമായ ഒട്ടേറെ സംഭവങ്ങള്‍. അതിനു മുമ്പ് മറ്റൊരു സംഘത്തെ പരിചയപ്പെടാം. ഞങ്ങളുടെ പുരയിടങ്ങളില്‍ ഒന്നിന്റെ പേര് 'വേടരുകോണം' എന്നായിരുന്നു. എന്റെ ബാല്യകാലത്ത് വേടസമുദായത്തില്‍ പെട്ട അനേകം പേര്‍ ആ പ്രദേശത്തുണ്ടായിരുന്നു. കുറെക്കാലം മുമ്പ് ആ പ്രദേശം മുഴുവന്‍ കാട് നിറഞ്ഞതായിരുന്നു.

More...

മഹാലക്ഷ്‌മി സ്തോത്രം /പള്ളിക്കൽ സുനിൽ

ദേവീ ഭാഗവതം ഒന്‍പതാം സ്‌കന്ദം 42-ാം അദ്ധ്യായത്തില്‍ ദേവേന്ദ്രന്‍ ജപിക്കുന്ന മഹാലക്ഷ്മി സേ്താത്രം ഒരു ഭരണി നക്ഷത്ര ദിവസം മുതല്‍ ഒരു മാസം തുടര്‍ച്ചയായി ജപിച്ചാല്‍ രാജതുല്യനായി വാഴാം. രാവിലെയും ഉച്ചയ്ക്കും, വൈകിട്ടും ജപിച്ചാല്‍ കുബേര തുല്യനാകും. അഞ്ചു ലക്ഷം ജപിച്ചാല്‍ സിദ്ധി കൈവരുമെന്നും ദേവീ ഭാഗവതത്തില്‍ പറയുന്നു. സേ്താത്രം താഴെ ചേര്‍ക്കുന്നു.

More...

ക്ഷേത്രവിശേഷം /ഉണ്ണി വാരിയത്ത്

പാലക്കാട് ജില്ലയില്‍ കേരളശേ്ശരി ഗ്രാമപഞ്ചായത്തിന്റെ വടക്കുകിഴക്കാണ് കള്ളപ്പാടി. കള്ളന്മാര്‍ പാടികെട്ടി താമസിച്ചിരുന്ന സ്ഥലം കള്ളപ്പാടിയായി എന്ന് പഴമക്കാര്‍ പറയുന്നത്. ഇവിടെ അതി പ്രാചീനമായ ഒരു മഹാദേവക്ഷേത്രമുണ്ട്. പരമശിവനും, മഹാവിഷ്ണുവിനും ഇവിടെ തുല്യപ്രാധാന്യമാണ് കല്‍പ്പിച്ചിരിക്കുന്നത്. പക്ഷേ ഭക്തര്‍ക്കിടയില്‍ പെരുമ മഹാദേവനാണ്. പെരുമനപ്പെരുമ എന്നൊരു ചൊല്ലുതന്നെയുണ്ട്.

More...

പ്രവചനം /എം .നന്ദകുമാർ

ഇതെന്റെ അഞ്ചാമത്തെ കത്താണ്. കോട്ടയത്ത് കുമ്മണ്ണൂരിലാണ് താമസിക്കും. പേര് വിനയചന്ദ്രന്‍ നായര്‍. മകള്‍ അമുദയുടെ വിവാഹം കഴിഞ്ഞിട്ട് 6 കൊല്ലം. കുട്ടികളില്ല. 1987 മെയ് പതിമൂന്നിന് വിശാഖം നക്ഷത്രത്തിലാണ് അവള്‍ ജനിച്ചത്. മകളുടെ ഭര്‍ത്താവ് ശ്രീജിത്ത് ഭാസ്‌കരന്‍ 1981 ഡിസംബര്‍ പതിനാലിന് ജനിച്ചു. തിരുനക്കരയാണ് വീട്. അദ്ധ്യാപകനാണ്. മകള്‍ക്ക് എന്നത്തേക്ക് കുട്ടികളുണ്ടാകും എന്ന് അറിയണമെന്നുണ്ട്?

More...

ഫലശ്രുതി /എം.നന്ദകുമാർ

1986 ജനുവരി ഏഴാം തീയതി ജനിച്ച എന്റെ പഴ്‌സണല്‍ ടാലിസ്മന്‍ ന്യൂമറോളജി അനുസരിച്ച് വരച്ചു കാണിക്കാമോ ജനനത്തീയതി അനുസരിച്ച് വിവാഹം നടക്കാനുള്ള യന്ത്രം കൂടി കൊടുക്കാമോ?

More...

രാശി /ജി.പരമേശ്വരൻ നമ്പൂതിരി

ഈശ്വരവിശ്വാസത്തിനും ക്ഷേത്രത്തിന്റെ അന്തസ്‌സിനും ഒട്ടും ചേര്‍ന്നതല്ല കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട്. എന്നിട്ടും എന്തുകൊണ്ട് ഈ ആചാരമുണ്ടായി? അതുപോലെ കാവുതീണ്ടല്‍ എന്നാല്‍ എന്താണ്?

More...

വാസ്തു /ഡോ .കെ മുരളീധരൻ നായർ

മൂന്ന് സെന്റിലാണ് എന്റെ വീട് ഇരിക്കുന്നത്. തെക്ക് ദര്‍ശനം. വീടിന്റെ മുന്‍വശത്ത് അഞ്ചടി വീതിയില്‍ ഒരു ഇടവഴി ഉണ്ടായിരുന്നു. അത് ഇപ്പോള്‍ പന്ത്രണ്ടടി വീതിയാക്കി പുതിയ റോഡ് പണിയുകയാണ് എന്റെ മുറ്റത്ത് നിന്നും ഒരു മീറ്റര്‍ റോഡിന് വേണ്ടി എടുക്കുന്നുണ്ട്. അത് കഴിഞ്ഞാല്‍ രണ്ടേകാല്‍ അടി മാത്രമേ തെക്ക് ഭാഗത്ത് സ്ഥലമുള്ളൂ. കിഴക്ക് ഭാഗത്ത് എട്ടടി വീതിയില്‍ മുറ്റമുണ്ട്. എന്റെ പ്രധാനപ്പെട്ട വാതില്‍ തെക്ക് ദര്‍ശനമായി ഇരിക്കുന്നത്. ഇത് ഇളക്കി മാറ്റി തെക്ക് കിഴക്ക് ഭാഗത്ത് കൊടുക്കുന്നതില്‍ തെറ്റുണ്ടോ? ഞാന്‍ സ്വന്തമായി ഒരു കട നടത്തുകയാണ്. വീടിന് വലിയ കുഴപ്പമില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത്?

More...

വൃന്ദാവനത്തിലെ സ്നേഹസ്പർശം

പ്രകൃതി രമണീയമായ കുന്നിന്‍ ചെരുവില്‍ സസ്യശ്യാമള സുന്ദരമായ ഭൂപ്രകൃതിയില്‍ കുളിച്ചുനില്‍ക്കുന്ന ഒരു കൊച്ചു ഗ്രാമം. അവിടെ സ്‌നേഹത്തിന്റെയും ആശ്വാസത്തിന്റെയും കുളിര്‍ തെന്നലായ് ഒഴുകിയെത്തുന്ന അനേകര്‍. ജാതിമത ദേശ ഭേദമില്ലാതെ അവിടെ എല്ലാവരും ഒന്നാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലാതെ എല്ലാവരും മനുഷ്യരാണെന്നും ആണും പെണ്ണും രണ്ട് ജാതിയല്ലാതെ മറ്റൊന്നും അവിടെ ചിന്തിയ്ക്കില്ല. എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു. എത്ര തേങ്ങലോടെയും അവിടെ ചെന്നാല്‍ തിരിച്ചിറങ്ങുമ്പോള്‍ ശുഭപ്രതീക്ഷയും തിളക്കവും ആ കണ്ണുകളില്‍ കാണാം.

More...

ദോഷപരിഹാരം

വിവാഹപ്പൊരുത്തം നോക്കുമ്പോള്‍ ഏറ്റവും ശ്രദ്ധയോടെ പരിഗണിക്കേണ്ടതാണ് ചൊവ്വാദോഷം. പുരുഷജാതകത്തിലും സ്ത്രീജാതകത്തിലും ലഗ്‌നം 2, 4, 7, 8,12 ഭാവങ്ങളില്‍ ചൊവ്വ നില്‍ക്കുന്നതാണ് ചൊവ്വദോഷം. സ്ത്രീ ജാതകത്തില്‍ ഏഴിലോ എട്ടിലോ നില്‍ക്കുന്ന ചൊവ്വയ്ക്ക് പുരുഷജാതകത്തില്‍ 7 ല്‍ നില്‍ക്കുന്ന ചൊവ്വയാണ് പരിഹാരം. മേടം, കര്‍ക്കടകം, വൃശ്ചികം, മകരം രാശികളില്‍ നില്‍ക്കുന്ന ചൊവ്വയ്ക്ക് ദോഷം കുറയും.

More...

ഗോചരഫലം /കെ.കുമാരദാസ്

സംസ്ഥാനത്ത് ജൂണ്‍ 24 വരെ ഭരണ പക്ഷത്തിന് അനുകൂല സമയമാണ്. (ബുധന്‍) ഭാവികാര്യങ്ങള്‍ക്ക് വേണ്ട ഊന്നല്‍ കൊടുക്കും. മുന്‍കാല തിരുമാനങ്ങളിലെ പാളിച്ചകള്‍ തിരുത്തുന്നതിന് ജൂലൈ 7 വരെ സമയം ലഭിക്കും. കോടതികളില്‍ നിന്നും വാക്കാലുള്ള വിമര്‍ശനം വര്‍ദ്ധിക്കും. (ശുക്രന്‍) ധനസ്ഥിതി മെച്ചപ്പെടുത്തുന്നത് ക്‌ളേശകരമാകും. (സൂര്യന്‍, ചന്ദ്രന്‍, ബുധന്‍) ഗുണകരമായ പദ്ധതികള്‍ക്കും തീരുമാനങ്ങള്‍ക്കും കാലവിളംബമുണ്ടാകും. ക്രമസമാധാനനില മോശമാക്കുന്നതിന് ഗൂഢശക്തികള്‍ ശ്രമിക്കും. റോള്‍ ഭംഗിയായിട്ട് നിറവേറ്റും (ചൊവ്വ, കേതു, ശനി) പൊതു രാഷ്ട്രീയ ബന്ധങ്ങളില്‍ സമൂലമാറ്റം വരും. നിയമപോരാട്ടങ്ങള്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഉത്സവമാക്കി മാറ്റും.

More...

സംഖ്യാശാസ്ത്രം /ഡോ .ആർ .വേലായുധൻ

മൂത്തമകന്‍ അജയ് സുരേഷ്, നക്ഷത്രം അശ്വതി, ജനനസമയം- 24.10.1999 ഞായറാഴ്ച രാത്രി 11.15ന് ഗവണ്‍മെന്റ് ജോലി ലഭിക്കുമോ. സൈന്യത്തില്‍ ചേരാന്‍ പറ്റുമോ? എന്തു ജോലിയ്ക്കാണ് ശ്രമിക്കേണ്ടത്? ഇളയമകന്‍ വിജയ് സുരേഷ്. നക്ഷത്രം അവിട്ടം. ജനനസമയം- 29.3.2003 ശനിയാഴ്ച പകല്‍ 8 മണി , എന്റെ പേര് ഷിജി മകയിരം, 1976 ഭര്‍ത്താവിന്റെ പേര് സുരേഷ് ആര്‍. വയസ്‌സ് 44 മേശിരിപ്പണിയാണ് നക്ഷത്രം: അത്തം. ഒരു വീട് വയ്ക്കണം. നടക്കുമോ?

More...

സുരഭീ മന്ത്രം

മിഥുനം ഒന്നു മുതല്‍ 'സുരഭീ മന്ത്രം' ജപിച്ചാല്‍ സര്‍വ്വ ആഗ്രഹവും സാധിക്കും. ദേവീഭാഗവതം ഒമ്പതാം സ്‌കന്ധം നാല്പത്തിഒമ്പതാം അദ്ധ്യായം സുരഭീ ഉപാഖ്യാനമാണ്. കാമധേനുവിന്റെ ചരിതം നാരദമുനിയോട് ശ്രീനാരായണന്‍ പറയുന്ന ശ്രേഷ്ഠമായ ഈ അദ്ധ്യായത്തിലെ മഹാമന്ത്രമാണ് ആറ് അക്ഷരങ്ങളുള്ള 'ഓം സുരഭൈ്യ നമ' എന്ന മന്ത്രം.

More...

muhurtham latest issue