Inside Stories

രാമായണമാഹാത്മ്യം /ബി .കബീർദാസ്

വെറും കഥപോലെ വായിച്ചുപോകേണ്ടതല്ല രാമായണം. അതിലുടനീളമുള്ള തത്വങ്ങള്‍ ഉള്‍ക്കൊണ്ട്, നന്മയും തിന്മയും തിരിച്ചറിഞ്ഞ് കഥാപാത്രങ്ങളുടെ ശാപങ്ങളും സുകൃതങ്ങളും മനസ്‌സിലാക്കി ഓരോ വരിയും പിന്നിടണം. രാമന്റെ നീതിശാസ്ത്രവും രാവണന്റെ പതനവും അറിയണം. ഗുരുഭക്തിയും പിതൃസ്‌നേഹവും മാതൃവാത്‌സല്യവും സഹോദരസ്‌നേഹവും പത്‌നീ ധര്‍മ്മവും പഠിക്കണം.

More...

ഗ്രഹപ്പകർച്ച /സി.സദാനന്ദൻപിള്ള

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4) മേടക്കൂറുകാര്‍ക്ക് ശുക്രപകര്‍ച്ചാ ഫലം നന്നല്ല. ശത്രുക്കളില്‍ നിന്ന് ഉപദ്രവം. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ഒഴിവാക്കണം. രോഗപീഡ. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും യഥാസമയം സാധിക്കാനാകാതെ വിഷമിക്കും. ദോഷപരിഹാരമായി ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, നെയ് വിളക്ക്, എന്നിവ ജന്മനക്ഷത്രം ദിവസം നടത്തുക.

More...

ക്ഷേത്രമാഹാത്മ്യം /സി.സദാനന്ദൻപിള്ള

ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ കെ.പി. റോഡില്‍ ചാരുംമൂട്ടില്‍ നിന്ന് ഏകദേശം അര കിലോമീറ്ററോളം കിഴക്ക് മാറി പറയംകുളം എന്ന പേരില്‍ ഇതിഹാസപ്രസിദ്ധിയുള്ള പവിത്രമായ ഒരു ജലസങ്കേതം ഉണ്ടായിരുന്നു. പ്രകൃതിയാല്‍ സ്വയം രൂപം കൊണ്ടതാണെന്ന് വിശ്വസിക്കപ്പെടുന്ന പറയംകുളം എന്ന ഈ ജലസങ്കേതത്തിന്റെ വിശുദ്ധിയും പ്രസിദ്ധിയും മറ്റു സവിശേഷതകളും കൊണ്ടാകാം ഇത് നിലനില്ക്കുന്ന ഗ്രാമത്തിന് പറയംകുളം എന്ന പേരുണ്ടായത്.

More...

ശബരിമല ദേവപ്രശ്‍നം /ബി.വി.അരുൺകുമാർ

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര സന്നിധിയിലെ ആചാരാനുഷ്ഠാനലോപങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ മൂന്ന് ദിവസമായി നടന്ന അഷ്ടമംഗല ദേവപ്രശ്‌നം മൂന്നോട്ടുവച്ചു. ഇക്കഴിഞ്ഞ ആറാട്ടു വേളയില്‍ ആനയിടഞ്ഞ് തിടമ്പ് നിലത്ത് വീണത് ദു:സൂചനയായി കണ്ടാണ് അഷ്ടമംഗല ദേവപ്രശ്‌നം നടത്തിയത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ രാശിപൂജയോടെ ആരംഭിച്ച ദേവപ്രശ്‌നത്തില്‍ ഇരിങ്ങാലക്കുട പത്മനാഭ ശര്‍മ്മയായിരുന്നു പ്രധാന ദൈവജ്ഞന്‍. ആറന്മുള സ്വദേശിയും തൃക്കേട്ട നക്ഷത്രജാതയുമായ എട്ടുവയസ്‌സുകാരി അശ്വതിയായിരുന്നു രാശിപൂജയ്ക്ക് ക്ഷണിക്കപ്പെട്ട അതിഥി.

More...

വാർത്തയിൽ /രാജേഷ്‌കുമാർ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ മുരളി കോട്ടയ്ക്കകം സര്‍വീസില്‍ നിന്നും വിരമിച്ചു. മുഖ്യമായും ശബരിമല സന്നിധാനത്തെ വാര്‍ത്താവിതരണപ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു വന്ന സിനിമ സീരിയല്‍ നടന്‍ കൂടിയായ മുരളി 18 വര്‍ഷം ബോര്‍ഡിന്റെ പബ്‌ളിക് റിലേഷന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. ബോര്‍ഡ് ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം പബ്‌ളിക് റിലേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. ഫസ്റ്റ് റാങ്ക് നേടി അസിസ്റ്റന്റ് പബ്‌ളിക് റിലേഷന്‍സ് ഓഫീസറായി ബോര്‍ഡില്‍ നിയമിതനായ മുരളി 2006 ലാണ് പബ്‌ളിക് റിലേഷന്‍സ് ഒഫീസറായത്.

More...

ഗുളികൻ /മലയിൻകീഴ് കെ.പുരുഷോത്തമൻ

സംഭവിക്കാനിരിക്കുന്ന ഏതൊന്നിനെപ്പറ്റിയും മുന്‍കൂട്ടി പറയുന്നതാണ് പ്രവചനങ്ങള്‍. പ്രവചനങ്ങള്‍ നടത്താന്‍ കഴിയുന്നവരാണ് പ്രവാചകര്‍. ദൈവപുത്രനായ ക്രിസ്തുദേവനും, മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണഭഗവാനും ക്രാന്തദര്‍ശികളായ മുനിവര്യന്മാരും പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. സത്യസന്ധതയും പ്രായോഗികതയും ഉള്ള ഇത്തരം പ്രവചനങ്ങള്‍ പൊതുനന്മക്കുള്ളതായിരുന്നു. എന്നാല്‍ എല്ലാ പ്രവചനങ്ങളും സത്യമാകണമെന്നില്ല. കാര്യകാരണബന്ധമില്ലാത്ത പ്രവചനങ്ങളാണ് പലപ്പോഴും ഫലപ്രാപ്തിയിലെത്താതെ പോകുന്നത്.

More...

സായി സച്ചരിതം /ഇന്ദിരാ സുധാകരൻ

ഷിര്‍ദ്ദി സായിബാബയുടെ അത്ഭുതകരമായ ജീവിതവും സന്ദേശങ്ങളും പകര്‍ത്തിയ ശ്രീസായി സച്ചരിതത്തിന്റെ വിവര്‍ത്തനമാണിത്. അമൂല്യമായ ഈ കൃതിക്ക് അനേകം മലയാളവിവര്‍ത്തനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും തികഞ്ഞ ഷിര്‍ദ്ദി ബാബ ഭക്തയായ ഇന്ദിരാ സുധാകരന്റെ ഈ രചനയ്ക്ക് പ്രത്യേകമായ ഭാവചൈതന്യമുണ്ട്.

More...

ക്ഷേത്രമാഹാത്മ്യം /പള്ളിക്കൽ സുനിൽ

ലോകത്തിലെ അതിപ്രാചീനമായ എല്ലാ മതങ്ങളിലും സംസ്‌കാരങ്ങളിലും ഗുരു സങ്കല്പം ഉണ്ടെങ്കിലും ഭാരതത്തിലെപ്പോലെ ഗുരുവിനെ ഇത്രയധികം ആരാധിക്കുന്ന ഒരു ജനതയും സംസ്‌കാരവും വേറെയുണ്ടോ എന്ന് സംശയമാണ്. വേദങ്ങളിലും ആഗമങ്ങളിലും സ്മൃതികളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഇതിന്റെ വേരുകള്‍ കണ്ടെത്താനാകും.

More...

പ്രവചനം /എം .നന്ദകുമാർ

ഞങ്ങളുടെ ഏക മകന്‍ അര്‍ജുന്റെ വിവാഹം ഇതേവരെ നടന്നിട്ടില്ല ഇനി നടത്താന്‍ പൂജകളും ഹോമങ്ങളും ബാക്കിയില്ല. സ്വന്തമായി ചെറിയ ഒരു മൊബൈല്‍ ഷോപ്പ് അവന്‍ നടത്തുന്നുണ്ട്. 1981 ജൂലൈ ഇരുപതിന് ചതയ(ഒന്നാം പാദം)ത്തിലാണ് ജനനം. അറയ്ക്കല്‍ രാമചന്ദ്രന്‍ നായര്‍, നവനീതം

More...

ഫലശ്രുതി /എം.നന്ദകുമാർ

ജീവിതത്തില്‍ അനുഭവപ്പെടുന്ന തടസ്‌സം മാറ്റാന്‍ മന്ത്രമുണ്ടോ? എം.നന്ദകുമാര്‍: പാശങ്കുശ ധാരിയും മൂലാധാരാസ്ഥിതനുമായ ഗണപതി ഭഗവാനെ ധ്യാനിക്കുക. ചവിട്ടാത്ത സ്ഥലത്തു നിന്ന് (വയല്‍വരമ്പുകള്‍) കറുകപ്പുല്ല് ശേഖരിച്ച് 3,5,7,21 തവണ കറുകമാല ഗണേശന് സമര്‍പ്പിക്കുക. കറുകയിലെ ഇലകളുടെ എണ്ണം ഒറ്റയായിരിക്കണം. മുഖമുള്‍പ്പെടെ ഗണേശപ്രതിമ മുഴുവനും കറുകകൊണ്ട് മൂടിയിരിക്കണം.

More...

രാശി /ജി.പരമേശ്വരൻ നമ്പൂതിരി

തിരുവനന്തപുരത്ത് നിന്ന് സുരേഷ് ഓം നമ:ശിവായ, ശിവായ നമ: ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്? ഇതില്‍ ഏതാണ് പഞ്ചാക്ഷരം? ഓം നമോ നമ:ശിവായ, ഓം ഹ്രീം നമ: ശിവായ എന്നിവയുടെ പ്രത്യേകതയും പറഞ്ഞു തരുമോ?

More...

ഉത്തര രാമായണം /മാ ദക്ഷിണാമൂർത്തി

ജ്യേഷ്ഠനായ വൈശ്രവണനെ ജയിച്ചിട്ട് പുഷ്പക വിമാനത്തില്‍ കയറി പുറപ്പെട്ട രാവണന്‍ ശരവണം എന്ന ദേശത്ത് എത്തിയപ്പോള്‍ വിമാനം താഴെ ഇറങ്ങി അവിടെ ഉറച്ചുപോയി. എന്തു ചെയ്തിട്ടും വിമാനം അനങ്ങിയില്ല. ഇതിനു കാരണം എന്താണെന്നറിയാതെ വിഷമിക്കുമ്പോള്‍ മാരീചന്‍ പറഞ്ഞു: 'ഈ പുഷ്പകം വൈശ്രവണനെയല്ലാതെ മറ്റാരെയും ചുമക്കുകയില്ലായിരിക്കും. അതോ മറ്റു വല്ലകാരണവും ഉണ്ടോ? എന്താണ് കുഴപ്പമെന്നു കണ്ടുപിടിക്കണം'. അപ്പോള്‍ നന്ദികേശ്വരന്‍ ഒരു വാനരന്റെ രൂപം ധരിച്ച് അവിടെയെത്തി. രാവണനോടു പറഞ്ഞു. 'ചന്ദ്രനെ തലയില്‍ ചൂടിയിരിക്കുന്നവനും നീലകണ്ഠനും ഈശ്വരനും പരമേശ്വരനും ഉമാപതിയുമായ ശങ്കരന്‍ നൃത്തം ചെയ്യുന്ന പ്രദേശമാണിത്. ഇവിടെയാരും വരാന്‍ പാടില്ല. അതുകൊണ്ട് നീ വന്നവഴിയേ തിരിച്ചുപോകൂ. ധിക്കാരം കാണിച്ചു മരിക്കാന്‍ ഇടയാകരുത്'. 'ഒരു വാനരന്‍ വന്ന് എന്നോടു പറഞ്ഞതു കൊള്ളാം' എന്നു പറഞ്ഞ് പരിഹസിച്ചുകൊണ്ട് രാവണന്‍ അലറിച്ചിരിച്ചു.

More...

പരിഹാരം /ശാസ്തമംഗലം ശ്രീകുമാർ

എറണാകുളത്ത് നിന്ന് ശ്രീരാജന്‍ എന്റെ സഹോദരീ പുത്രി, അത്തം നക്ഷത്രം. ശരീരത്തിന് ബലക്ഷയമുണ്ടായി. ഇപ്പോള്‍ നില്ക്കാനോ, നടക്കാനോ, പ്രഭാതകൃത്യങ്ങള്‍ പോലും സ്വയം ചെയ്യാനോ കഴിയുന്നില്ല. വിവാഹബന്ധവും വേര്‍പെട്ടു. അവള്‍ക്ക് അസുഖം മാറി നല്ല ജീവിതം ലഭിക്കുമോ?

More...

വാസ്തു /ഡോ .കെ .മുരളീധരൻ നായർ

കോവളത്ത് നിന്നും രാജമ്മ മൂന്നു സെന്റില്‍ ഒരു ചെറിയ വീട് പണിയിക്കാന്‍ ഫൗണ്ടേഷന്‍ കെട്ടിയിട്ടുണ്ട്. സ്ഥലത്തിന്റെ തെക്ക് ഭാഗത്ത് വഴിയുള്ളതിനാല്‍ തെക്ക് ദര്‍ശനമായാണ് വീട് വയ്ക്കാനുദ്ദേശിക്കുന്നത്. പലരും തെക്കോട്ട് ദര്‍ശനം പാടില്ലെന്ന് പറയുന്നു. ഇതില്‍ എന്തെങ്കിലും കാര്യമുണ്ടോ? ഡോ.കെ. മുരളീധരന്‍ നായര്‍: മഹാദിക്കുകളായ കിഴക്ക്, വടക്ക്, തെക്ക്, പടിഞ്ഞാറ് ഈ നാലു ദിക്കിലും ദര്‍ശനം വരത്തക്കരീതിയില്‍ വീട് പണിയുന്നത് ഉത്തമമാണ്. തെക്ക് ദര്‍ശനമായി വീട് പണിയുന്നതില്‍ യാതൊരു തെറ്റും ഇല്ല. എന്നാല്‍ വീടിന്റെ മദ്ധ്യഭാഗത്ത് നിന്നും കിഴക്കോട്ട് മാറി ആയിരിക്കണം പ്രധാന വാതില്‍ കൊടുക്കേണ്ടത്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു കാരണവശാലും തെക്ക് ദര്‍ശനമായി വരുന്ന വീടിന്റെ മദ്ധ്യഭാഗത്ത് പ്രധാന വാതില്‍ കൊടുക്കരുത്.

More...

പ്രദക്ഷിണം /തരവത്ത് ശങ്കരനുണ്ണി

1അഷ്ടശുദ്ധികള്‍ ഏതെല്ലാം? മന:ശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി, ശരീരശുദ്ധി, ബ്രഹ്മചര്യം, അന്നശുദ്ധി, ധനശുദ്ധി, വസ്ത്രശുദ്ധി എന്നിവയാണ് അഷ്ടശുദ്ധി. 2നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ട് ക്ഷേത്രങ്ങള്‍? കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം, പത്തനംതിട്ട മലയാലപ്പുഴ ദേവീക്ഷേത്രം. 3ഭഗവാന്‍ ശ്രീമഹാവിഷ്ണുവിന്റെ കരങ്ങളില്‍ വിലസുന്ന ശംഖ് ഏതിനെ സൂചിപ്പിക്കുന്നു? ശബ്ദബ്രഹ്മത്തെ

More...

തിങ്കളാഴ്ചവ്രതം

മംഗല്യസിദ്ധിക്ക് തിങ്കളാഴ്ചവ്രതം ഏറ്റവും ഉത്തമമാണ്. ജാതകത്തിലെ ചന്ദ്രന്റെ ദോഷം പരിഹരിക്കാനും വൈധവ്യദോഷപരിഹാരത്തിനും തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാറുണ്ട്. എന്നാല്‍ വ്രതമനുഷ്ഠിക്കുമ്പോള്‍ ശരീരശുദ്ധി അനിവാര്യം.

More...

കർക്കിടക വിശേഷം

1. രാമായണമാസാരംഭം 2. ഷഷ്ഠിവ്രതം കുമാരഷഷ്ഠി 7. ഏകാദശി, ചാതുര്‍മ്മാസ്യവ്രതാരംഭം

More...

ഭഗവതിസേവ /എം .വേണുഗോപാൽ

എല്ലാവിധത്തിലുള്ള ദോഷങ്ങള്‍ ശമിക്കുന്നതിനും ഐശ്വര്യമുണ്ടാകുന്നതിനും നടത്തുന്ന ദേവീപ്രീതികരമായ സാത്വികപൂജയാണ് ഭഗവതിസേവ. സായംസന്ധ്യ കഴിഞ്ഞ് ക്ഷേത്രങ്ങളിലും വീടുകളിലും ചെയ്തു വരുന്ന ഈ പൂജ കര്‍ക്കടകമാസത്തില്‍ ഒരു തവണയെങ്കിലും നടത്തണം. വീട്ടില്‍ ഈ പൂജ നടത്താന്‍ കഴിയാത്തവര്‍ ക്ഷേത്രങ്ങളില്‍ വഴിപാടായി നടത്തണം. ഏത് ദിവസവും നടത്താവുന്ന ഭഗവതിസേവ ദുര്‍ഗ്ഗാപ്രീതിക്കാണ് ചെയ്യുന്നത്. പത്മം ഇട്ട് വിളക്ക് വച്ച് നടത്തുന്ന ഭഗവതിസേവ ചെറിയ രീതിയിലും വിപുലമായും ത്രികാലപൂജയായും നടത്താറുണ്ട്. കുടുംബത്തിന്റെയും വ്യക്തിയുടെയും ഐശ്വര്യം ആയൂരാരോഗ്യസൗഖ്യം എന്നിവയാണ് ഭഗവതിസേവയുടെ ഫലം.

More...

ഗോചരഫലം /കെ.കുമാരദാസ്

സംസ്ഥാനത്ത് ഭരണത്തില്‍ കാര്യമായ മാറ്റങ്ങള്‍ അനിവാര്യമാകും. വകുപ്പുതലത്തില്‍ സമഗ്രമായ അഴിച്ച് പണിക്ക് സമ്മര്‍ദ്ദമേറും. (സൂര്യ-ചന്ദ്രപരിവര്‍ത്തനം) പാളയത്തില്‍ പടയൊരുക്കങ്ങള്‍ക്ക് അണിയറ നീക്കം നടത്തും. ഇതിനെല്ലാം ശക്തമായ നടപടികള്‍ ഉണ്ടാകും. (ചൊവ്വ) സാമ്പത്തിക പുരോഗതിക്കുള്ള രജതരേഖകള്‍ തെളിഞ്ഞുവരും. ക്രമസമാധാനനില ഒരു വശത്ത് നേരെയാകുമ്പോള്‍ കുബുദ്ധികള്‍ അടുത്ത കുരുക്കിന് വെടിമരുന്ന് ഇടും (ചൊവ്വ- കേതു)

More...

സംഖ്യാശാസ്ത്രം /ഡോ .ആർ .വേലായുധൻ

കൊല്ലത്ത് നിന്ന് സുനീഷ് കുമാര്‍ സുനീഷ് കുമാര്‍, നക്ഷത്രം തൃക്കേട്ട, ജനനം 8.10.1986, 10 എ.എം. എനിക്ക് വിവാഹയോഗമുണ്ടോ? എങ്കില്‍ എത്ര വയസ്‌സിനുള്ളില്‍ നടക്കും? പെണ്‍കുട്ടി എങ്ങനെയുള്ള ആളായിരിക്കും? നല്ല വിദ്യാഭ്യാസവും സൗന്ദര്യവും സ്വഭാവവും ഉണ്ടാകുമോ? മറ്റ് ദോഷങ്ങള്‍ വല്ലതും ഉണ്ടോ? ഭാവി എങ്ങനെ?

More...

muhurtham latest issue