Inside Stories

ഗുരുദേവമാഹാത്മ്യം /പള്ളിക്കൽ സുനിൽ

പ്രപഞ്ച നിയമങ്ങളെ ഉള്ളം കൈയ്യിലൊതുക്കി ബൃഹത്തും മഹത്തുമായ തത്വങ്ങള്‍ കൊണ്ട് ലോകത്തെ ദര്‍ശിച്ച ശ്രീനാരായണനെപ്പോലെ ഒരു മഹാഗുരു വേറെ ഉണ്ടാവില്ല. ശ്രീ നാരായണ ഗുരുദേവന്റെ സമാധി ദിനമായ കന്നി 5 (സെപ്തംബര്‍ 21) ഇത്തവണ സൗഭാഗ്യത്തിന്റെ ദിവസമായ വെള്ളിയാഴ്ചയാണ്. അന്ന് തിരുവോണം നക്ഷത്രമാണ്. തിഥി: ദ്വാദശി. ഗുരുദേവന്റെ ഏതെങ്കിലും ഒരു കൃതിവായിച്ചു വേണം സമാധി ദിനം ആചരിക്കേണ്ടത്. ഗുരുദേവന്റെ സംസ്‌കൃതത്തിലും മലയാളത്തിലും തമിഴിലുമുള്ള കൃതികള്‍ ആദ്ധ്യാത്മിക സാഹിത്യത്തിലെ രത്‌നങ്ങളാണ്.

More...

വിവാഹപൊരുത്തം

ചന്ദ്രനും ചന്ദ്രികയും പോലെ തേനും വണ്ടും പോലെ ഉദയസൂര്യരശ്മി തട്ടി വിരിയുന്ന താമരപ്പൂവ് പോലെയാകണം ദാമ്പത്യം. അത്ര ശക്തിവിശേഷവും മാനസിക ഐക്യവും സ്‌നേഹവായ്പുമുള്ള കൂട്ടുകാരാകണം ഭാര്യാഭര്‍ത്താക്കന്മാര്‍. അതുകൊണ്ടാണ് ദാമ്പത്യത്തില്‍ മനസ്‌സുകള്‍ തമ്മിലുള്ള പൊരുത്തം പരമപ്രധാനമാകുന്നത്. എല്ലാ മതങ്ങളും വിവാഹത്തിന്റെ മാഹാത്മ്യവും പരിപാവനതയും ഉദ്‌ഘോഷിക്കുന്നുണ്ട്. കുടുംബജീവിതത്തിന്റെ അടിസ്ഥാനശിലാസ്ഥാപന ചടങ്ങുകൂടിയാണ് വിവാഹം. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ മനപ്പൊരുത്തം ഉണ്ടായാല്‍ മറ്റെല്ലാം താനെ വന്നുകൊള്ളും. ജീവിതത്തിലെ വിജയവും തോല്‍വിയും ദാമ്പത്യസുഖസംതൃപ്തിയുടെ അടിസ്ഥാനത്തിലായതുകൊണ്ടാകാം അനുയോജ്യമായ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. സ്ത്രീ പുരുഷന്മാരുടെ ആയുസ്‌സ് ആരോഗ്യം സന്താനസൗഭാഗ്യം എന്നിവകൂടി കണക്കിലെടുത്തുവേണം വിവാഹപ്പൊരുത്തം നോക്കാന്‍. ആചാര സംഗ്രഹമെന്ന ഗ്രന്ഥത്തില്‍ പറയുന്നു:

More...

ദേവീ പൂജ /ഡോ .രാജേഷ് പുല്ലാറ്റിൽ

ശുക്രന്‍, ചന്ദ്രന്‍, കുജന്‍, രാഹു, കേതു എന്നീ അഞ്ചുഗ്രഹങ്ങളെ കൊണ്ടുള്ള ദോഷങ്ങള്‍ നീങ്ങുന്നതിനും അനുകൂല ഫലങ്ങള്‍സിദ്ധിക്കുന്നതിനും ദേവിയെ പൂജിക്കുന്നത് ഉത്തമമാണ്. ശുഭ ഗ്രഹങ്ങളായ ശുക്രന്റെയും ചന്ദ്രന്റെയും ദശകള്‍ പൊതുവെ ഗുണകരമായിരിക്കുമെങ്കിലും കര്‍മ്മതടസം, ആലസ്യം, ബന്ധുമിത്രാദികളുമായി കലഹം എന്നിവ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. പാപഗ്രഹങ്ങളായ കുജന്‍,രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങള്‍ പൊതുവെ ദോഷകരമായിരിക്കും. ധനനഷ്ടം, ദാമ്പത്യാകലഹം, ശത്രുപീഡ, രോഗപീഡ, സ്ഥാനഭ്രംശം എന്നിവ ഈഗ്രഹങ്ങളുടെ ദശാകാലങ്ങളില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

More...

ഗ്രഹനില /സി .സദാന്ദൻപിള്ള

മുഹൂര്‍ത്തം മാസിക 1193 കര്‍ക്കടകം ലക്കത്തില്‍ ഈ പംക്തിയില്‍ രാഷ്ര്ടജാതകം എന്ന ഭാഗത്തില്‍ രാജ്യത്ത് അത്യധികം ആപത്ത് സംഭവിക്കുമെന്ന് സൂചന നല്കിയിരുന്നു. 1194 ചിങ്ങത്തിലെ മുഹൂര്‍ത്തം മാസികയിലും ഇതേ പംക്തിയില്‍ ജനങ്ങള്‍ക്ക് ദുരിതാനുഭവങ്ങള്‍ വര്‍ദ്ധിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഈ സൂചനകള്‍ക്ക് അടിസ്ഥാനമായത് ഇക്കാലത്ത് ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭൂമിയിലും ജീവജാലങ്ങളിലും ചെലുത്തുന്ന അത്യധികമായ സ്വാധീനമാണ്.

More...

ശ്രീചക്രപൂജ /ചേരിക്കാട്ടു നാരായണൻ നമ്പൂതിരി

അമ്പത്തൊന്നു ശക്തി പീഠങ്ങളിലും രാജ െകാട്ടാരങ്ങളിലും പ്രഭു കുടുംബങ്ങളിലും വിശേഷാല്‍ നടത്തുന്നതാണ് ശ്രീചക്രപൂജ. സര്‍വൈശ്വര്യത്തിനും പരമ്പരകളുടെ ശ്രേയസ്‌സിനും രോഗശമനത്തിനും സര്‍വ്വകാര്യസിദ്ധിക്കും വേണ്ടിയാണ് ശ്രീചക്രപൂജ നടത്തുന്നത്. ഏതു മഹാവിപത്തിനേയും അകറ്റി നിര്‍ത്തും എന്നതാണ് ഈ പൂജയുടെ ഫലം. ആയിരം ഇതളുള്ള താമരയില്‍ സര്‍വ്വ വര്‍ണ്ണങ്ങളും പൊഴിച്ചു നില്‍ക്കുന്ന ശ്രീ മഹാദേവീ ചൈതന്യമായ ശ്രീചക്ര പൂജ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്നതല്ലെന്ന് ബ്രഹ്മശ്രീ ചേരിക്കാട്ട് നാരായണന്‍ നമ്പൂതിരി വെളിപ്പെടുത്തുന്നു.

More...

നവരാത്രിപൂജ /ഡോ .രാജേഷ് പുല്ലാറ്റിൽ

കന്നിമാസത്തിലെ അമാവാസി കഴിഞ്ഞു വരുന്ന വെളുത്തപക്ഷ പ്രഥമമുതലുള്ള ഒന്‍പതു ദിനങ്ങളാണ് നവരാത്രികാലം. ദേവീപൂജയ്ക്ക് ഏറ്റവും പ്രാധാന്യമുള്ള ഈ സമയത്ത് ഭക്തിയോടെ ദേവിയെ പൂജിച്ചാല്‍ സര്‍വ്വാഗ്രഹങ്ങളും സാധിക്കും. നവരാത്രികാലത്ത് ദേവീപൂജ ചെയ്താല്‍ ഒരു വര്‍ഷം മുഴുവന്‍ ദേവീപൂജചെയ്ത ഫലം സിദ്ധിക്കും. വിദ്യാതടസ്‌സം മാറുക,സന്താനലാഭം, മംഗല്യഭാഗ്യം, ശത്രുനാശം, ദാരിദ്ര്യമുക്തി എന്നിവയെക്കെ നവരാത്രികാലത്തെ ദേവീപൂജയിലൂടെ സിദ്ധിക്കുന്നു. കേരളത്തില്‍ പൊതുവെ സരസ്വതീപൂജയ്ക്കും വിദ്യാരംഭത്തിനുമാണ് നവരാത്രികാലത്ത് കൂടുതല്‍ പ്രാധാന്യം. എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ നവരാത്രികാലം ദുര്‍ഗ്ഗാപൂജയ്ക്കുപ്രാധാന്യം കൊടുത്തുകൊണ്ടാണ് ആചരിക്കുന്നത്. കര്‍ണാടകത്തില്‍ ചണ്ഡികയ്ക്കും ബംഗാളില്‍ കാളിയ്ക്കുമാണ് കൂടുതല്‍ പ്രാധാന്യം.

More...

ഹസ്തരേഖ

ഹസ്തരേഖശാസ്ത്രത്തില്‍ രേഖകള്‍ക്കുള്ള അതേ പ്രാധാന്യം ചിഹ്‌നങ്ങള്‍ക്കുമുണ്ട്. ഇരുപതോളം ചിഹ്‌നങ്ങളാണ് ഇതില്‍ പ്രധാനം. നക്ഷത്രം, ഗുണനം, ശൂലം, വല, ത്രിശൂലം, സൂര്യന്‍, അടുത്തടുത്തുള്ള മൂന്നു വരകള്‍, വൃത്തം, ചന്ദ്രരേഖ, കുരിശ്, കറുത്തപുള്ളി, ദ്വീപ്, ത്രികോണം, അസ്ത്രം, ചതുരം, ശംഖ്, കൊളുത്ത്....... ഈ ചിഹ്‌നങ്ങള്‍ കൈപ്പത്തിക്കുള്ളിലെ ഏതു മണ്ഡലത്തില്‍ വരുന്നു എന്നതിനെ ആശ്രയിച്ചാണ് ഫലപ്രവചനം നടത്തേണ്ടത്. നന്നായി ഉയര്‍ന്നു നില്‍ക്കുന്ന വ്യാഴമണ്ഡലത്തില്‍ ചതുരചിഹ്‌നം കണ്ടാല്‍ ജീവിതത്തില്‍ ഉയര്‍ച്ചയും ജനപ്രീതിയും നേടും എന്നു പറയാം. എന്നാല്‍ ഇവിടെ ത്രികോണമാണ് കാണന്നതെങ്കില്‍ രാഷ്ട്രീയ രംഗത്തും സിവില്‍ സര്‍വീസ് രംഗത്തും ഉയര്‍ന്ന സ്ഥാനം നേടാനാകും. ഈ മണ്ഡലത്തില്‍ ദ്വീപ് കണ്ടാല്‍ ബന്ധുക്കള്‍ ജീവിതം നശിപ്പിക്കും. അതേ സമയം ഇവിടെ കറുത്ത കുത്താണ് കാണുന്നതെങ്കില്‍ ധനനഷ്ടം, മാനനഷ്ടം തുടങ്ങിയവയാണ് ഫലം. ഗുണനചിഹ്‌നം ധൈര്യത്തെയും നക്ഷത്രചിഹ്‌നം ഉയര്‍ച്ചയെയും കാണിക്കുന്നു. വലയാണ് വ്യാഴമണ്ഡലത്തിലെങ്കില്‍ ആഢംബരപ്രിയരായിരിക്കും.

More...

മൂകാംബിക /കൈതപ്രം

ദാസേട്ടന്‍ (യേശുദാസ്) പറഞ്ഞ ഒരു വാക്യം - വാചകം- കണ്ണീരണിയിച്ചു എന്നെ: ദാമോദരനും ഞാനും തമ്മിലുള്ള ബന്ധം നിങ്ങളറിയുന്നതിനും അപ്പുറമാണ്. ഒരേ അമ്മയുടെ മക്കളാണ് ഞങ്ങള്‍. മൂകാംബികയില്‍ വച്ചായതിനാല്‍ അമ്മയും മക്കളും എളുപ്പം തിരിച്ചറിയപ്പെട്ടു. ത്രിമൂര്‍ത്തി മൂലാത്മികയായ ജഗദംബിക! ഞാനാരാണ്! ഭക്തനാണോ ഭക്തദാസാനുദാസനോ! അമ്മയ്ക്കു മാത്രമറിയാം. നവരാത്രി കാലം വരുന്നു; ഇതാ വന്നണഞ്ഞു. മുഹൂര്‍ത്തത്തിലേക്ക് ഒരു കുറിമാനം വേണമെന്ന് പള്ളിക്കല്‍ സുനില്‍ജിയുടെ ഒരൊറ്റപ്പിടി. എഴുതാതിരിക്കാന്‍ പറ്റില്ല. അമ്മയുടെ ആജ്ഞ ശിരസാ വഹിക്കുന്നു.

More...

muhurtham latest issue